അഹമ്മദാബാദ്: അഹമ്മദാബാദിലെ എക്കാലത്തെയും വലിയ ഭൂമിയിടപാട് നടത്തി ലുലു ഗ്രൂപ്പ്. 16.35 ഏക്കർ ഭൂമി 519.41 കോടി രൂപയ്ക്കാണ് വാങ്ങിയത്. ഏറ്റവും ഉയർന്ന സ്റ്റാമ്പ് ഡ്യൂട്ടി എന്ന റെക്കോർഡും ഈ ഇടപാടിലൂടെ ലുലു സ്വന്തമാക്കി. സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ മാത്രം സർക്കാരിന് 31 കോടി രൂപയുടെ വരുമാനമാണ് ലഭിച്ചത്. സബർമതി സബ്-രജിസ്ട്രാർ ഓഫീസിൽ വെച്ചായിരുന്നു രജിസ്ട്രേഷൻ. 300 കോടി മുതൽ 400 കോടി രൂപ വരെ വിലയുള്ള വിൽപ്പന രേഖകൾ അഹമ്മദാബാദിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും 500 കോടി രൂപയിൽ കൂടുതലുള്ള ഭൂമി ഇടപാട് ഇതുവരെ നടന്നിരുന്നില്ല.
അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷൻ 2024 ജൂൺ 18 ന് നടത്തിയ ലേലത്തിലാണ് ചതുരശ്ര മീറ്ററിന് 78500 എന്ന നിരക്കിൽ ലുലു സ്ഥലം സ്വന്തമാക്കിയത്. 99 വർഷത്തേക്ക് ലീസ് ആയി ഭൂമി അനുവദിക്കുന്നത് മാറ്റി നഗരത്തിലേക്ക് വലിയ നിക്ഷേപം കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ ഭൂമി വിൽപ്പനയ്ക്ക് സർക്കാർ അനുമതി നൽകുകയായിരുന്നു. ടൗൺ പ്ലാനിങ് സ്കീമിലെ ചട്ടങ്ങൾ പാലിച്ചാണ് വിൽപ്പന രേഖ. മാൾ, ഹൈപ്പർമാർക്കറ്റ് അടക്കമുള്ള വലിയ പദ്ധതികൾ ലുലു ഇവിടെ യാഥാർത്ഥ്യമാക്കും.
The 66,168 sq m plot in Chandkheda sold to LuLu International Shopping Malls Pvt Ltd for Rs 519.41 crore has earned govt Rs 31 crore in stamp duty













