വരുന്നു ഈ വർഷത്തെ ഓണഘോഷം! തണ്ടർ ബേ മലയാളി അസോസിയേഷന്‍റെ വടംവലി മത്സരം ജൂലൈ 19 ന്

തണ്ടർ ബേ : തണ്ടർ ബേ മലയാളി അസോസിയേഷന്‍റെ (TBMA) നേതൃത്വത്തിൽ ഈ വർഷത്തെ ഓണം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. ഓണം ഫെസ്റ്റിവൽ 2025-ന് ഔദ്യോഗിക തുടക്കം കുറിച്ച് ഓൾ കാനഡ വടംവലി മത്സരം ജൂലൈ 19 ശനിയാഴ്ച നടക്കും. തണ്ടർ ബേ മിലിറ്ററി ഗ്രൗണ്ടിൽ ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ എട്ടു വരെയാണ് ഓൾ കാനഡ വടംവലി ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ചാമ്പ്യന്മാരാകുന്ന വടംവലി ടീമിന് 3001 ഡോളറാണ് സമ്മാനമായി ലഭിക്കുക. രണ്ടാം സ്ഥാനം നേടുന്നവർക്ക് 1001 ഡോളറും മൂന്നാം സ്ഥാനക്കാർക്ക് 501 ഡോളറും ലഭിക്കും. കൂടാതെ വിജയികൾക്ക് ട്രോഫികളും മെഡലുകളും സമ്മാനിക്കും.

ഒൻ്റാരിയോയിൽ നിന്നും മറ്റു പ്രവിശ്യകളിൽ നിന്നുമായി പന്ത്രണ്ടലധികം ടീമുകൾ മത്സരത്തിൽ പങ്കെടുക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. മത്സരത്തോടനുബന്ധിച്ച് കേരളീയ ഭക്ഷണശാലകൾ, മ്യൂസിക് തുടങ്ങിയവ ഒരുക്കും. തണ്ടർ ബേ മലയാളി അസോസിയേഷന്‍റെ ഓണം ഫെസ്റ്റിവൽ 2025 സെപ്റ്റംബർ 6-ന് CLE ഗ്രൗണ്ടിൽ നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. റ്റുഗെതർ റിയൽറ്റർ ഗ്രൂപ്പാണ് ചാമ്പ്യൻഷിപ്പിന്‍റെ മുഖ്യസ്‌പോൺസർ. കൂടുതൽ വിവരങ്ങൾക്കും വടംവലി മത്സര രജിസ്ട്രേഷനുമായി : ബിജിൽ വാൾട്ടർ (സെക്രട്ടറി) : (807) 355-8476, അഭിനവ് : (807) 355-4168, ബെൽജിൻ : (807) 358-0070.