കാനഡയിൽ ചെറു വിമാനം തകർന്ന് മരിച്ച മലയാളിയുടെ മൃതദേഹം വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി നാട്ടിലെത്തിക്കും

കാനഡയിൽ ചെറു വിമാനം തകർന്നുണ്ടായ അപകടത്തിൽ മരിച്ച മലയാളി പൈലറ്റ് തിരുവനന്തപുരം പൂജപ്പുര ചട്ടമ്പിസ്വാമി റോഡ് വിദ്യാധിരാജ നഗർ ‘ശ്രീശൈല’ത്തിൽ ഗൗതം സന്തോഷിൻ്റെ(27) മൃതദേഹം നാട്ടിലെത്തിക്കും. മൃതദേഹം എംബാം ചെയ്യുന്നതും കാനഡയിൽ നിന്ന് തിരുവനന്തപുരത്തേക്ക് എത്തിക്കുന്നതും പ്രായോഗികമല്ലെന്നായിരുന്നു കാനഡയിലെ എംബസി അധികൃതരുടെ നിലപാട്.

കൂടാതെ കാനഡയിൽ സംസ്കരിക്കണമെന്നും അധികൃതർ നിർദേശിച്ചു. എന്നാൽ വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങിയാണ് മൃതദേഹം നാട്ടിലെത്തിക്കാൻ ധാരണയായത്. തിങ്കളാഴ്ച മൃതദേഹം നാട്ടിലെത്തിക്കും. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ പുലർച്ചെ 2.45 ന് എത്തിക്കുന്ന മൃതദേഹം വീട്ടിലെത്തിച്ച ശേഷം ഉച്ചയ്ക്ക് തൈക്കാട് ശാന്തികവാടത്തിൽ സംസ്‌കരിക്കും.

More Stories from this section

family-dental
witywide