ഡോ. മാർ അപ്രേം മെത്രാപ്പോലീത്തയ്ക്ക് സംസ്ഥാനത്തിൻ്റെ പ്രണാമം; ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി

പൗരസ്ത്യ കൽദായ സുറിയാനി സഭ മേധാവിയും തൃശൂർ ആർച്ച് ബിഷപ്പുമായിരുന്ന ഡോ. മാർ അപ്രേം മെത്രാപ്പോലീത്തയുടെ മൃതദേഹം സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി. മാർത്ത് മറിയം വലിയ പള്ളിയിലാണ് ഖബറടക്കിയത്.

മാർ ഔഗിൻ കുര്യാക്കോസ് മെത്രാപ്പോലീത്ത സംസ്കാര ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. രാവിലെ മുതൽ മാർ അപ്രേമിനു വേണ്ടിയുള്ള വിശുദ്ധ കുർബ്ബാന മാർത്ത് മറിയം വലിയ പള്ളിയിൽ നടന്നു. വിശുദ്ധ കുറുബാനയ്ക്ക് ശേഷം സംസ്കാര ശുശ്രൂഷകൾ നടന്നു. നഗരി കാണിക്കൽ ചടങ്ങ് വിലാപയാത്രയായി വലിയ പള്ളിയിൽ നിന്ന് ആരംഭിച്ച് മാർ തിമോഴിയൂസ് ഹൈ റോഡ് വഴി സ്വരാജ് റൗണ്ടിൽ പ്രവേശിച്ച് ഹൈ റോഡ് കൂടി വലിയ പള്ളിയിൽ എത്തി.

ഉച്ചയ്ക്ക് കുരുവിളയച്ചൻ പള്ളിയിൽ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതിയോട് കൂടി ഖബറടക്ക സംസ്കാര ശുശ്രൂഷകൾ നടത്തി. ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള, റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ, മേയർ എം.കെ വർഗീസ്, ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ, സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ, തുടങ്ങിയവർ സംസ്‍കാര ചടങ്ങിൽ പങ്കെടുത്തു.

More Stories from this section

family-dental
witywide