
തിരുവനന്തപുരം : കേരളത്തിന്റെ കടമെടുപ്പ് പരിധി വീണ്ടും കുറച്ച് കേന്ദ്ര സർക്കാർ നടപടി. ധനവകുപ്പിന് ലഭിച്ച കത്ത് പ്രകാരം ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസത്തിലെ 5.944 കോടിയാണ് വെട്ടിക്കുറച്ചത്. 12,516 കോടിയില്‍ നിന്ന് 6,572 കോടി രൂപ മാത്രമെ ഇനി ലഭിക്കൂ.
തിരഞ്ഞടുപ്പ് വര്‍ഷത്തില്‍ വന്‍ പണച്ചെലവിന് ലക്ഷ്യമിട്ടിരുന്ന സര്‍ക്കാരിന് തീരുമാനം പ്രതിസന്ധിയുണ്ടാക്കും. ഇടക്കാല ബജറ്റ് അവതരണവും തെരഞ്ഞെടുപ്പും തൊട്ടടുത്താണ്. കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും അധിക തുക വായ്പ എടുത്തുവെന്നുകാട്ടിയാണ് കേന്ദ്രത്തിന്റെ കടുംവെട്ട്.
വര്‍ധിപ്പിച്ച പെന്‍ഷന്‍ തുകയുടെ വിതരണത്തെയടക്കം ബാധിക്കുന്ന തരത്തിലാണ് കേന്ദ്രം നീങ്ങിയിരിക്കുന്നത്. കേരളത്തിന്റെ കടമെടുപ്പ് പരിധിയില്‍ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ ലഘൂകരിക്കണമെന്നും സാമ്പത്തിക പരിധിയില്‍ വരുത്തിയ വെട്ടിക്കുറവ് പുനസ്ഥാപിക്കണമെന്നും ഈയിടെ കേന്ദ്രത്തെ മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇതു സംബന്ധിച്ച് പ്രധാനമന്ത്രിയേയും ധരിപ്പിച്ചിരുന്നു. പിന്നാലെയാണ് പുതിയ നീക്കം.
The Center has drastically cut Kerala’s borrowing limit.











