അധികം തണുക്കേണ്ട! രാജ്യത്ത് എസികൾക്ക് താപനില നിയന്ത്രണം

ഡൽഹി: എയർ കണ്ടീഷണറുകളുടെ താപനില നിയന്ത്രിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. രാജ്യത്ത് പുതിയതായി നിർമ്മിക്കുന്ന എസിയുടെ താപനില ചൂട് എത്ര ഉയർന്നാലും 20 ഡിഗ്രി സെൽഷ്യസിന് താഴെ മതിയെന്നാണ് തീരുമാനം. എസിയുടെ ഉയർന്ന താപനില 28 ഡിഗ്രിയുമാക്കും. വൈദ്യുതി ലാഭിക്കാനും വർധിച്ചുവരുന്ന ഊർജ ആവശ്യം നിയന്ത്രിക്കാനുമുള്ള വലിയ ശ്രമത്തിന്റെ ഭാഗമാണിതെന്നും തീരുമാനം ഉടൻ നടപ്പാക്കുമെന്നും ഊർജമന്ത്രി മനോഹർ ലാൽ ഖട്ടർ പറഞ്ഞു. പരീക്ഷണാടിസ്ഥാനത്തിലാണ് താപനില നിയന്ത്രണം കൊണ്ടുവരുകയെന്നും അ​ദേഹം കൂ‌ട്ടിച്ചേർത്തു.

എന്നാൽ ഇതിനോടകം ഇതിനെതിരെ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ രം​ഗത്ത് എത്തിയിട്ടുണ്ട്. മോദി സർക്കാരിന്റെ മറ്റൊരു പരിഹാസ്യമായ നീക്കമെന്നാണ് ടിഎംസി എംപി സാകേത് ഗോഖ്ലെ പറഞ്ഞത്. വിഷയത്തിൽ കേന്ദ്രത്തിനെതിരെ കടുത്ത വിമർശനവുമായി തൃണമൂൽ കോൺഗ്രസ് എം പി മഹുവ മൊയ്ത്രയും രംഗത്തെത്തി.