
തിരുവനന്തപുരം: കുന്നംകുളം സ്റ്റേഷനില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ മൂന്നാംമുറ പ്രയോഗിച്ചതിനെതിരെ നടപടിയെടുക്കണം എന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. കുറ്റക്കാരായ പൊലീസുകാരെ സര്‍വീസില്‍ നിന്നും പുറത്താക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പൊലീസുകാര്‍ക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ ഉറപ്പാക്കണമെന്നും സുജിത്തിനോടും ജനങ്ങളോടും മുഖ്യമന്ത്രി മാപ്പു പറയണമെന്നും സുധീരന്‍ പറഞ്ഞു.
സംഭവത്തില്‍ പ്രതികളായ പൊലീസുകാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട് ക്രിമിനല്‍ കേസെടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. സംഭവത്തെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കുകയും ചെയ്തു. മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ വീടുകളിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തും.















