പീഡനത്തിനും നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിനും പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ചു; വെളിപ്പെടുത്തലുമായി രാഹുലിനെതിരെ പരാതി നല്‍കിയ യുവതി, രാഹുലിനെ അറസ്റ്റുചെയ്യാന്‍ നീക്കം ശക്തമാക്കി പൊലീസ്

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെ കൂടുതല്‍ കുരുക്കിലേക്ക് തള്ളിവിടുന്ന പുതിയ വെളിപ്പെടുത്തലുകളുമായി പരാതിക്കാരിയായ യുവതി. താന്‍ രണ്ടുപ്രാവശ്യം ആത്മഹത്യയ്ക്കു ശ്രമിച്ചതായി പീഡനപരാതിനല്‍കിയ യുവതി വെളിപ്പെടുത്തിയതായാണ് വിവരം. രാഹുലില്‍ നിന്നുണ്ടായ പീഡനത്തിനും നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിനും പിന്നാലെയായിരുന്നു ഇത്. അമിതമായി മരുന്നു കഴിച്ചാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. തുടര്‍ന്ന് ദിവസങ്ങളോളം ആശുപത്രിയില്‍ കഴിയേണ്ടിവന്നു. ഒരു തവണ കൈ ഞരമ്പ് മുറിക്കാന്‍ ശ്രമിച്ചു- യുവതി പൊലീസിനു നല്‍കിയ മൊഴിയില്‍ ഇക്കാര്യങ്ങളുണ്ടെന്നാണ് വിവരം. ഗര്‍ഭഛിദ്രം നടത്താന്‍ തന്നെക്കൊണ്ട് നിര്‍ബന്ധിച്ചു രണ്ട് ഗുളികകള്‍ കഴിപ്പിച്ചതായി യുവതി ഡോക്ടറോട് വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം ഡോക്ടര്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്.

അതേസമയം, ഒളിവിലുള്ള രാഹുലിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പൊലീസ് ഊര്‍ജിതമാക്കിയിരിക്കുകയാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ പരിഗണിക്കാനിരിക്കെ ഇതിനുശേഷം മതി അറസ്റ്റുനീക്കമെന്നായിരുന്നു പൊലീസിന്റെ മുന്‍നിലപാട്.

The complainant woman has new revelations against Rahul Mangkootatil. The police intensified their efforts to arrest Rahul MLA.

More Stories from this section

family-dental
witywide