വലിയ ഇടയനെ കണ്ടെത്താനുള്ള കാത്തിരിപ്പിന് നാളെ തുടക്കം, മാര്‍പ്പാപ്പ തെരഞ്ഞെടുപ്പിനുള്ള കോണ്‍ക്ലേവ് ഇന്ത്യന്‍ സമയം 1.30 ഓടെ വത്തിക്കാനിലെ സിസ്‌റ്റൈന്‍ ചാപ്പലില്‍ ആരംഭിക്കും

വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് പിന്തുടര്‍ച്ചക്കാരനെ കണ്ടെത്താനുള്ള കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവിന് നാളെ മുതല്‍ വത്തിക്കാനിലെ സിസ്‌റ്റൈന്‍ ചാപ്പലില്‍ തുടക്കമാകും. ഇന്ത്യന്‍ സമയം 1.30 ഓടെ കോണ്‍ക്ലേവ് ആരംഭിക്കും.

വത്തിക്കാന്‍ മുന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിനാകും കോണ്‍ക്ലേവിന്റെ അധ്യക്ഷന്‍. 133 കര്‍ദിനാള്‍മാര്‍ക്കാണ് ഇത്തവണ പോപ്പിനെ തെരഞ്ഞെടുക്കാനുള്ള വോട്ടാവകാശം ഉള്ളത്.

കത്തോലിക്കാ സഭയുടെ 277-ാമത്തെ അധ്യക്ഷനെയാണ് തെരഞ്ഞെടുക്കുന്നത്. കര്‍ദിനാള്‍മാരെ മാര്‍പാപ്പമാര്‍ താമസിക്കാറുള്ള കാസ സാന്താ മാര്‍ത്തയിലേക്ക് മാറ്റി. യുറോപ്പില്‍ നിന്നും ഇറ്റലിയില്‍നിന്നുമാണ് ഏറ്റവും കൂടുതല്‍ കര്‍ദിനാളുമാരുള്ളത്. അതേസമയം, ഇന്ത്യയില്‍ നിന്നും നാലുപേര്‍ക്കാണ് വോട്ടവകാശം. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് ബാവ, കര്‍ദിനാള്‍ ജോര്‍ജ്ജ് കൂവക്കാട്, ഗോവ, ദാമന്‍ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് ഫിലിപ്പ് നേരി, ഹൈദരാബാദ് അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് അന്തോണി പൂള എന്നിവരാണ് വോട്ടവകാശമുള്ള ഇന്ത്യന്‍ കര്‍ദിനാളുമാര്‍.

നാളെ ഒരു തവണ മാത്രമാണ് വോട്ടെടുപ്പുള്ളത്. രണ്ടാം ദിനം രാവിലെയും ഉച്ചയ്ക്കും രണ്ട് തവണ വീതം വോട്ടെടുപ്പ് നടക്കും. മൂന്നാം ദിവസം മാര്‍പ്പാപ്പയെ തെരഞ്ഞടുത്തില്ലെങ്കില്‍ കോണ്‍ക്ലേവിന് ഒരു ദിവസത്തെ ഇടവേള നല്‍കും. ഇങ്ങനെ
പുതിയ മാര്‍പാപ്പയെ കണ്ടെത്തും വരെ വോട്ടെടുപ്പ് തുടരും. ഇതിന് പ്രത്യേക സമയപരിധിയില്ല.

More Stories from this section

family-dental
witywide