കൊച്ചി: ക്രിമിനൽ ഗൂഢാലോചനയുണ്ടെന്നും അത് അന്വേഷിക്കണമെന്നും മഞ്ജു പറഞ്ഞിടത്തു നിന്നാണ് എനിക്കെതിരേയുള്ള ഗൂഢാലോചന ആരംഭിച്ചതെന്ന് ദിലീപ്. നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനായതിന് പിന്നാലെ കോടതിയിൽനിന്ന് പുറത്തേക്കുവന്ന് ‘സർവശക്തനായ ദൈവത്തിന് നന്ദി’, എന്ന് പറഞ്ഞ് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ദിലീപ്.
കേസിലെ യഥാർഥ ഗൂഢാലോചന തന്നെ പ്രതിയാക്കാൻ വേണ്ടിയായിരുന്നു. അതിന് അന്നത്തെ ഉയർന്ന മേലുദ്യോഗസ്ഥയും അവർ തിരഞ്ഞെടുത്ത ഒരുസംഘം ക്രിമിനൽ പോലീസുകാരുമാണ് കേസുണ്ടാക്കിയത്. അതിനായി കേസിലെ മുഖ്യപ്രതിയേയും കൂട്ടുപ്രതികളേയും കൂട്ടുപിടിച്ച് കള്ളക്കഥ മെനഞ്ഞുവെന്നും ദിലീപ് ആരോപിച്ചു.
പോലീസ് സംഘം ചില മാധ്യമങ്ങളേയും അവർക്ക് ഒത്താശചെയ്യുന്ന മാധ്യമപ്രവർത്തകരേയും കൂട്ടുപിടിച്ച് കള്ളക്കഥ സാമൂഹികമാധ്യമങ്ങിലൂടെ പ്രചരിപ്പിച്ചു. എന്നാൽ പോലീസ് സംഘമുണ്ടാക്കിയ കള്ളക്കഥ കോടതിയിൽ തകർന്നു. കേസിൽ യഥാർഥ ഗൂഢാലോചന നടന്നത് എന്നെ പ്രതിയാക്കാനാണ്. സമൂഹത്തിൽ എന്റെ കരിയറും ഇമേജും ജീവിതവും നശിപ്പിക്കാൻ വേണ്ടി ചെയ്തതതാണെന്നും ദിലീപ് കൂട്ടിച്ചേർത്തു.
The conspiracy against me started from where Manju Warrier said it; Dileep’s first response after being acquitted










