ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ സിനിമ പ്രഖ്യാപിച്ചു, പിന്നാലെ വിമര്‍ശനം,’പ്രശസ്തിക്കോ പണമുണ്ടാക്കാനോ അല്ലെന്ന് സംവിധായകന്‍

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാന് തിരിച്ചടി നല്‍കി ഇന്ത്യ നടത്തിയ സൈനിക നടപടിയായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍. പുരുഷന്മാരെ മാത്രം തിരഞ്ഞുപിടിച്ച് വെടിവെച്ച് കൊന്ന ഭീകരര്‍ 26 സ്ത്രീകളെ വിധവകളാക്കിയതിന്റെ ദുഖത്തിലമര്‍ന്നാണ് ഈ ഓപ്പറേഷന് ഇറങ്ങിത്തിരിച്ചത്. പിന്നാലെ പാക്കിസ്ഥാന്‍ ആക്രമണം തുടരുകയായിരുന്നു.

ഇതിനിടെ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ സിനിമ പ്രഖ്യാപിച്ച് സംവിധായകന്‍ സംവിധായകന്‍ ഉത്തം മഹേശ്വരി രംഗത്തെത്തി. എന്നാല്‍ രാജ്യം വളരെ സങ്കീര്‍ണായ ഘട്ടത്തിലൂടെ കടന്നുപോകുന്നുവെന്നും അതിനിടെയാണ് പ്രശസ്തിക്കായി സംവിധായകന്‍ സിനിമ പ്രഖ്യാപനം നടത്തിയതെന്നും വ്യാപക വിമര്‍ശനമുയര്‍ന്നു. ഇതോടെ, ‘പ്രശസ്തിക്കോ പണമുണ്ടാക്കാനോ അല്ല സിനിമ പ്രഖ്യാപിച്ചതെന്ന് സംവിധായകന്‍ വിശദീകരിച്ചു.

നിക്കി വിക്കി ഭഗ്‌നാനി ഫിലിംസ്, ദി കണ്ടന്റ് എഞ്ചിനീയറുമായി സഹകരിച്ചാണ് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പുതിയ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പോസ്റ്ററില്‍ ഒരു വനിതാ പട്ടാളക്കാരി പുറകോട്ട് തിരിഞ്ഞുനില്‍ക്കുന്ന ചിത്രം കാണാം.യൂണിഫോമില്‍, റൈഫിള്‍ പിടിച്ച്, അവര്‍ നെറ്റിയില്‍ സിന്ദൂരം പുരട്ടുന്നുമുണ്ട്.

ടാങ്കുകള്‍, മുള്ളുകമ്പികള്‍, യുദ്ധവിമാനങ്ങള്‍ എന്നിവയും പശ്ചാത്തലത്തിലുണ്ട്.ത്രിവര്‍ണ്ണ നിറത്തില്‍ ‘ഭാരത് മാതാ കീ ജയ്’ എന്ന വാചകവും പോസ്റ്ററില്‍ ചേര്‍ത്തിട്ടുണ്ട്.

Also Read

More Stories from this section

family-dental
witywide