
മാർപാപ്പയായി സ്ഥാനാരോഹണം ചെയ്യപ്പെട്ട ലിയോ പതിനാലാമൻ പാപ്പയുടെ ആദ്യ പ്രസംഗം.
“റോമിനും ലോകത്തിനും ആശംസകൾ” –
നിങ്ങൾക്ക് സമാധാനം! പ്രിയപ്പെട്ട സഹോദരീസഹോദരന്മാരേ, ദൈവത്തിന്റെ ആട്ടിൻകൂട്ടത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച നല്ല ഇടയനായ ഉത്ഥിതനായ ക്രിസ്തുവിന്റെ ആദ്യ ആശംസയാണിത്. സമാധാനത്തിന്റെ ഈ ആശംസ നിങ്ങളുടെ ഹൃദയങ്ങളിൽ പ്രവേശിക്കാനും, നിങ്ങളുടെ കുടുംബങ്ങളിലേക്കും എല്ലാ ജനങ്ങളിലേക്കും, മുഴുവൻ ഭൂമിയിലേക്കും എത്തിച്ചേരാനും ഞാൻ ആഗ്രഹിക്കുന്നു: നിങ്ങൾക്കു സമാധാനം.
ഫ്രാൻസിസ് മാർപ്പാപ്പയുടെ ദുർബലവും എന്നാൽ എപ്പോഴും ധീരവുമായിരുന്ന ശബ്ദം നമ്മുടെ കാതുകളിൽ ഇപ്പോഴുമുണ്ട്. കഴിഞ്ഞ ഈസ്റ്റർ ദിനത്തിൽ ഫ്രാൻസിസ് പാപ്പ ആശീർവദിച്ചത് റോമിനെ മാത്രമല്ല, ലോകത്തെ മുഴുവനുമാണ്. ആ ആശീർവാദം തുടരാൻ എന്നെ അനുവദിക്കുക.
ദൈവം നമ്മെയെല്ലാം സ്നേഹിക്കുന്നു, തിന്മ വിജയിക്കില്ല കാരണം നാമെല്ലാവരും ദൈവ കരങ്ങളിലാണ്. ഭയമില്ലാതെ, ഐക്യത്തോടെ, ദൈവവുമായി കൈകോർത്ത്, നമുക്ക് മുന്നോട്ട് പോകാം. നമ്മൾ ക്രിസ്തുവിന്റെ ശിഷ്യരാണ്, ക്രിസ്തുവാണ് നമ്മുടെ മുൻപിൽ പോകുന്നത്, ലോകത്തിന് അവന്റെ വെളിച്ചം ആവശ്യമാണ്.
ദൈവത്തിലേക്കുള്ള ഒരു പാലമായി മനുഷ്യ വർഗത്തിന് ക്രിസ്തുവിൻ്റെ അഗാധമായ സ്നേഹം വേണം. സംഭാഷണത്തിലൂടെയും കണ്ടുമുട്ടലിലൂടെയും ഇത്തരം പാലങ്ങൾ നമുക്ക് പണിയാം. അങ്ങനെ നമുക്കെല്ലാവർക്കും എപ്പോഴും സമാധാനത്തിൽ ഒറ്റ ജനതയായിരിക്കാം…
ഫ്രാൻസിസ് മാർപാപ്പയ്ക്ക് നന്ദി അറിയിക്കുന്നു.
പത്രോസിന്റെ പിൻഗാമിയാകാനും സമാധാനവും നീതിയും തേടുന്ന ഒരു ഐക്യ സഭയായി നിങ്ങളോടൊപ്പം നടക്കാനും, ഒരുമിച്ച് പ്രവർത്തിക്കാനും, ഭയമില്ലാതെ യേശുക്രിസ്തുവിനോട് വിശ്വസ്തത പുലർത്താനും, ക്രിസ്തുവിനെ പ്രഖ്യാപിക്കാനും, മിഷനറിമാരാകാനും, സുവിശേഷത്തോട് വിശ്വസ്തത പുലർത്താനും എന്നെ തിരഞ്ഞെടുത്ത എന്റെ കർദ്ദിനാൾ സഹോദരന്മാരോട് നന്ദി പറയുന്നു.
ഞാൻ വിശുദ്ധ അഗസ്തിൻ്റെ പുത്രനാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ഞാൻ ഓർക്കുന്നു: , “നിങ്ങളോടൊപ്പം ഞാൻ ഒരു ക്രൈസ്തവനാണ്, നിങ്ങൾക്ക് ഞാനൊരു ഒരു ബിഷപ്പുമാണ്.” അതിനാൽ ദൈവം നമുക്കായി ഒരുക്കിയിരിക്കുന്ന ഭവനത്തിലേക്ക് നമുക്ക് ഒരുമിച്ച് നടക്കാം.
റോമിലെ സഭയ്ക്ക്, പ്രത്യേക ആശംസ നേരുന്നു.
നമ്മൾ മിഷനറി സഭയാകാൻ പരിശ്രമിക്കണം, ഹൃദയങ്ങൾ തമ്മിൽ പാലങ്ങൾ പണിയുന്ന സമാധാന സംഭാഷണം നടത്തുന്ന, എല്ലാവരേയും തുറന്ന കൈകളോടെ സ്വീകരിക്കാൻ എപ്പോഴും സന്നദ്ധമായിരിക്കുന്ന സഭ.
, ഈ ചതുരം പോലെ, എല്ലാവർക്കും തുറന്നിരിക്കുന്നു, നമ്മുടെ ദാനധർമ്മം, നമ്മുടെ സാന്നിധ്യം, സ്നേഹത്തിൽ വേരൂന്നിയതും സഹാനുങൂതിയും സ്നേഹവും നിറഞ്ഞതുമാകട്ടെ.
പിന്നീട് സ്പാനിഷിലും ഇറ്റാലിയനിലും അദ്ദേഹം സംസാരിച്ചു. പരിശുദ്ധ മാതാവിനോട് പ്രാർഥിച്ചു. നന്മനിറഞ്ഞ മറിയമേ എന്ന പ്രാർഥന ചൊല്ലി പ്രംസംഗം അവസാനിപ്പിച്ചു.
The first Speech of pope Leo in Vatican