ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് ഇന്ത്യന്‍ സമയം ഉച്ചതിരിഞ്ഞ് 3.30ന് ലീഡ്‌സിലെ ഹെഡിംഗ്‍ലി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഒന്നാം ടെസ്റ്റിന് തുടക്കമാകും. യുവതാരങ്ങൾ ഏറെയുള്ള ടീം ഇന്ത്യയാണ് ഇന്ന് ലീഡ്സിൽ ഇറങ്ങുക. ടീം ഇന്ത്യയെ നയിക്കുന്നത് ബാറ്റര്‍ ശുഭ്‌മാന്‍ ഗില്ലാണ്. രോഹിത് ശര്‍മ, വിരാട് കോലി എന്നിവരുടെ അഭാവത്തിൽ ശുഭ്‌മാന്‍ ഗില്‍ നായകനായി എത്തുമ്പോൾ ഇന്നത്തെ ടെസ്റ്റ് ടീമിൽ നൂറ് ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച ആരും തന്നെയില്ല എന്നതാണ് പ്രത്യേകത. 50 ടെസ്റ്റ് മത്സരങ്ങൾക്ക് മുകളിൽ മുകളിൽ കളിച്ചത് രവീന്ദ്ര ജഡേജയും കെ എൽ രാഹുലും മാത്രമാണ് ടീമിലുള്ളത്.

കെ എൽ രാഹുൽ, യശസ്വി ജയ്സ്വാളും ഓപ്പണിംഗ് ഇറങ്ങിയേക്കും. യുവതാരം സായ് സുദർശനോ ടീമിലേക്ക് തിരിച്ചത്തിയ മലയാളി താരം കരുൺ നായരോ ആയിരിക്കും മൂന്നാമൻ ആകുക. പരുക്കേറ്റ കരുൺ നായർ ഇന്നത്തെ മത്സരത്തിൽ ഇറങ്ങുമോ എന്നത് വ്യക്തമായിട്ടില്ല. മുഹമ്മദ് സിറാജിനും പ്രസിദ്ധ് കൃഷ്ണയ്ക്കും അവസരം നൽകുമെന്നാണ് വിവരം. രവീന്ദ്ര ജഡേജയ്ക്കൊപ്പം മറ്റൊരു സ്പിന്നറായി കുൽദീപ് യാദവ് എത്തും. എതിർനിരയിൽ ബെൻ സ്റ്റോക്സിൻ്റെ നേതൃത്വത്തിൽ ഇറങ്ങുന്ന ഇംഗ്ലണ്ട് നിരയിൽ ജോ റൂട്ടിനെയും ഹാരി ബ്രൂക്കിനെയും പിടിച്ചുകെട്ടുകയെന്നതായിരിക്കും ഇന്ത്യൻ ബൗളർമാരുടെ വെല്ലുവിളി. ടെസ്റ്റിൽ മികച്ച ഫോമിൽ തുടരുന്ന ഇംഗ്ലണ്ടിനെ പിടിച്ചു കിട്ടുക എന്നതായിരിക്കും ഇന്ത്യൻ ടീമിന്റെ വെല്ലുവിളി വെല്ലുവിളി.

More Stories from this section

family-dental
witywide