ഡാളസില്‍ അന്തരിച്ച ജിജോ മാത്യുവിന്റെ സംസ്‌കാരം സെപ്റ്റംബര്‍ 9ന്

ഡാളസ് : യുഎസിലെ ഡാളസില്‍ അന്തരിച്ച ജിജോ മാത്യു (ജെയ്‌സണ്‍, 48) -ന്റെ
പൊതുദര്‍ശനം ഗാര്‍ലാന്‍ഡ് സെന്റ് തോമസ് സിറോ മലബാര്‍ ഫൊറോന ദേവാലയത്തില്‍ (4922 Rosehill Rd, Garland, TX 75043) സെപ്റ്റംബര്‍ 6ന് വൈകിട്ട് 6:30 മുതല്‍ 8:30 വരെ നടക്കും. സംസ്‌കാര ചടങ്ങുകള്‍ നാട്ടിലെ ഇടവകയായ പാലാ മാവടി സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ സെപ്റ്റംബര്‍ 9ന് വൈകുന്നേരം 4 മണിക്ക് നടക്കും.

തീക്കോയി വേലത്തുശ്ശേരി മുത്തനാട്ട് മാത്യുവിന്റെയും അരുവിത്തുറ മാളിയേക്കല്‍ കുടുംബാംഗമായ പെണ്ണമ്മയുടെയും മകനാണ് ജിജോ മാത്യു. പാലാ കടനാട് വടക്കേക്കര കുടുംബാംഗം ദിവ്യയാണ് ഭാര്യ. മക്കള്‍: ജെയ്ഡന്‍, ജോര്‍ഡിന്‍. സഹോദരി: ഷെറിന്‍, സഹോദരി ഭര്‍ത്താവ്: സില്‍ജോ കോമരത്താക്കുന്നേല്‍ മൂന്നിലവ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: (469) 7748326

More Stories from this section

family-dental
witywide