
ന്യൂഡൽഹി : ബംഗ്ലാദേശിലെ മൈമെൻസിംഗ് ജില്ലയിൽ 18 വ്യാഴാഴ്ച രാത്രി ദീപു ചന്ദ്ര ദാസ് എന്ന 25 വയസ്സുള്ള ഹിന്ദു യുവാവ് ആൾക്കൂട്ടക്കൊലയ്ക്ക് ഇരയായി. പ്രവാചന നിന്ദ ആരോപിച്ചാണ് ഒരുകൂട്ടം ആളുകൾ ദീപുവിനെ മർദ്ദിച്ച് കൊന്നത്. പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ മോശം പരാമർശം നടത്തി എന്നാരോപിച്ച് . വ്യാഴാഴ്ച രാത്രി 9 മണിയോടെ ഇദ്ദേഹത്തെ ഒരു സംഘം ആളുകൾ വളയുകയും മർദ്ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. സംഭവം അങ്ങേയറ്റം അസ്വസ്ഥത ഉളവാക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു.
“ബംഗ്ലാദേശിൽ ഒരു ജനക്കൂട്ടം ഹിന്ദു യുവാവായ ദിപു ചന്ദ്ര ദാസിനെ ക്രൂരമായി കൊലപ്പെടുത്തിയ വാർത്ത അങ്ങേയറ്റം അസ്വസ്ഥത ഉളവാക്കുന്നു. ഏതൊരു പരിഷ്കൃത സമൂഹത്തിലും, മതം, ജാതി അല്ലെങ്കിൽ സ്വത്വം അടിസ്ഥാനമാക്കിയുള്ള വിവേചനം, അക്രമം, കൊലപാതകം എന്നിവ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളാണ്.”- വെള്ളിയാഴ്ച രാത്രി എക്‌സിലെ ഒരു പോസ്റ്റിൽ പ്രിയങ്ക ഗാന്ധി പറഞ്ഞു.
മൈമെൻസിംഗിലെ ഭാലുക (Bhaluka) ഉപജില്ലയിലുള്ള ഒരു ഗാർമെന്റ്സ് ഫാക്ടറിയിലെ ജീവനക്കാരനായിരുന്നു ദീപു. മർദ്ദനത്തിന് ശേഷം മൃതദേഹം മരത്തിൽ കെട്ടിയിട്ട് തീ കൊളുത്തിയതായും റിപ്പോർട്ടുകളുണ്ട്. ബംഗ്ലാദേശിലെ പ്രമുഖ വിദ്യാർത്ഥി നേതാവായ ഷെരീഫ് ഒസ്മാൻ ഹാദിയുടെ (Sharif Osman Hadi) മരണത്തെത്തുടർന്ന് രാജ്യത്ത് നിലനിൽക്കുന്ന കടുത്ത അശാന്തിക്കിടയിലാണ് ഈ ക്രൂരമായ സംഭവം നടന്നത്. ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ ഈ കൊലപാതകത്തെ ശക്തമായി അപലപിച്ചു. കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള സർക്കാർ അറിയിച്ചു. പ്രിയങ്കയെക്കൂടാതെ ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ, നാടുകടത്തപ്പെട്ട ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീൻ എന്നിവർ സംഭവത്തോട് പ്രതികരിച്ചു.
The incident of a Hindu youth being beaten to death and burnt in Bangladesh for allegedly blaspheming, Priyanka Gandhi says it is extremely disturbing.














