കേരളത്തിൽ ഇന്ന് അന്താരാഷ്ട്ര ബഹിരാകാശനിലയം ദൃശ്യമാകും

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് വൈകിട്ട് 6.25 ന് അന്താരാഷ്ട്ര ബഹിരാകാശനിലയം (ISS) ദൃശ്യമാകും. തിളക്കമുള്ള വേഗത്തിൽ ചലിക്കുന്ന വസ്‌തുവായാണ് നിലയം ദൃശ്യമാവുക. വടക്കുപടിഞ്ഞാറ് ദിശയിൽനിന്ന് ഉദിച്ചുയരുന്ന നിലയം ആറ് മിനിറ്റിനുശേഷം തെക്കുകിഴക്കൻ ചക്രവാളത്തിൽ അസ്‌തമിക്കും. 40 ഡിഗ്രി ഉയരത്തിൽവരെയാണ് നിലയം സഞ്ചരിക്കുക.

ഡിസംബർ 6, 7 തിയതികളിൽ വൈകിട്ടും ഡിസംബർ 9ന് രാവിലെയും കാണാം. ഡിസംബർ 11ന് രാവിലെ 5.19ന് 58 ഡിഗ്രിവരെ ഉയരത്തിലെത്തുന്നതിനാൽ വ്യക്തമായി കാണാം. സൂര്യോദയത്തിന് മുമ്പോ സൂര്യാസ്‌തമയത്തിന് തൊട്ടുപിന്നാലെയോ നിലയം ഏറ്റവും വ്യക്തമായി കാണാൻ സാധിക്കുന്നത്. നിലവിൽ ഏഴുപേരാണ് ഇപ്പോൾ നിലയത്തിലുള്ളത്.

The International Space Station will be visible in Kerala today

More Stories from this section

family-dental
witywide