
വാഷിംഗ്ടൺ: കെന്നഡി സെന്റർ പ്രശസ്ത ജാസ് സംഗീതജ്ഞനായ ചക്ക് റെഡ്ഡിൽ നിന്ന് 1 മില്യൺ ഡോളർ (ഏകദേശം 8.5 കോടി രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ടു. കെന്നഡി സെന്ററിന്റെ പേര് മാറ്റി ‘ട്രംപ്-കെന്നഡി സെന്റർ’ (Trump-Kennedy Center) എന്നാക്കിയതിൽ പ്രതിഷേധിച്ച് ചക്ക് റെഡ്ഡ് 2006മുതലുള്ള ക്രിസ്മസ് ഈവ് സംഗീത പരിപാടി റദ്ദാക്കിയിരുന്നു. ഇതേത്തുടർന്നാണ് കെന്നഡി സെന്ററിന്റെ നടപടി.
അവസാന നിമിഷം പരിപാടി റദ്ദാക്കിയത് സ്ഥാപനത്തിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നും ഇത് രാഷ്ട്രീയ പ്രേരിതമാണെന്നും കെന്നഡി സെന്റർ പ്രസിഡന്റ് റിച്ചാർഡ് ഗ്രെനൽ ആരോപിച്ചു.
2025-ൽ ട്രംപ് ഭരണകൂടം കെന്നഡി സെന്റർ ബോർഡിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും സ്ഥാപനത്തിന്റെ പേരിൽ ഡോണൾഡ് ട്രംപിന്റെ പേര് കൂടി ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. വാഷിംഗ്ടൺ ഡി.സി.യിലെ ജോൺ എഫ്. കെന്നഡി സെന്റർ ഫോർ പെർഫോമിംഗ് ആർട്‌സിന്റെ പേര് “ട്രംപ്-കെന്നഡി സെന്റർ” എന്ന് പുനർനാമകരണം ചെയ്യാൻ ട്രംപ് നാമനിർദ്ദേശം ചെയ്ത ട്രസ്റ്റീ ബോർഡ് ഏകകണ്ഠമായി വോട്ട് ചെയ്തു. ഫെബ്രുവരിയിൽ തന്റെ രണ്ടാം ഭരണകാലം ആരംഭിച്ച ഉടൻ തന്നെ ട്രംപ് നിലവിലുണ്ടായിരുന്ന ബോർഡിനെ പിരിച്ചുവിടുകയും സ്വയം ബോർഡ് ചെയർമാനായി ചുമതലയേൽക്കുകയും ചെയ്തു. റിച്ച് ഗ്രെനലിനെ സെന്ററിന്റെ പ്രസിഡന്റായും അദ്ദേഹം നിയമിച്ചു. ഇതിനെതിരെ നിരവധി കലാകാരന്മാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കോൺഗ്രസിന്റെ അംഗീകാരമില്ലാതെ പേര് മാറ്റുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഡെമോക്രാറ്റിക് പ്രതിനിധി ജോയ്‌സ് ബീറ്റി ഫെഡറൽ കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. 1964-ൽ കോൺഗ്രസ് നിയമം വഴിയാണ് കെന്നഡി സെന്ററിന് ഈ പേര് നൽകിയത്.
The Kennedy Center demanded $1 million after musician Chuck Redd canceled his Christmas Eve performance.















