നൈക്ക് ഷൂസിൻ്റെ ടാഗ് ലൈനായ ജസ്റ്റ് ഡു ഇറ്റ്” നടപ്പാക്കി കള്ളന്മാർ; ഫ്ലോറിഡയിലെ ഒരു മാളിന്റെ മേൽക്കൂര കുത്തിത്തുറന്ന് കള്ളന്മാർ മോഷ്ടിച്ചത് $50,000 മൂല്യമുള്ള ഷൂകൾ

ഫ്ലോറിഡ: നൈക്ക് ഷൂസിൻ്റെ ടാഗ് ലൈനായ ജസ്റ്റ് ഡു ഇറ്റ്” നടപ്പാക്കി കള്ളന്മാർ. ഫ്ലോറിഡയിലെ ഒരു മാളിന്റെ മേൽക്കൂര കുത്തിത്തുറന്ന് $50,000 മൂല്യമുള്ള ഷൂകൾ മാസ്ക് ധരിച്ച കള്ളൻമാർ മോഷ്ടിച്ചു. മാളിൻ്റെ കോൺക്രീറ്റ് മേൽക്കൂര കുത്തിത്തുറന്ന് അകത്ത് കയറി നൈക്ക് (Nike), ന്യൂ ബാലൻസ് (New Balance) ബ്രാൻഡുകളിലെ 400 മുതൽ 500 ജോഡി വരെ ഷൂകൾ മോഷ്ടിച്ചു എന്ന് മാർട്ടിൻ കൗണ്ടി ഷെരിഫ് ഓഫീസ് അറിയിച്ചു.

ചൊവ്വാഴ്ച അർദ്ധരാത്രിയിലും രാവിലെ 8 മണിക്കും ഇടയിൽ ജെൻസൻ ബീച്ചിലെ ട്രഷർ കോസ്റ്റ് മാളിലുള്ള ചാമ്പ്സ് സ്പോർട്ടിംഗ് ഗുഡ്സ് സ്റ്റോറിന്റെ പിൻവശത്തെ സ്റ്റോറേജ് റൂമിലാണ് കവർച്ച നടന്നിരിക്കുന്നതെന്നും ഷെരിഫ് ഓഫീസ് പറഞ്ഞു. കിരീടാഭരണങ്ങൾ അല്ലെങ്കിലും, ഈ ഷൂ കള്ളന്മാർ അവരുടെ കുറ്റകൃത്യത്തിന് വലിയ ശ്രമവും സമയവും ചെലവഴിച്ചുവെന്ന് വ്യക്തമാണ്. മോഷ്ടിച്ച വസ്തുക്കൾ ബാഗിൽ നിറച്ച് മേൽക്കൂരയിൽ നിന്ന് താഴേക്ക് എറിഞ്ഞ് തുടർന്ന് വാഹനത്തിലാക്കി രക്ഷപ്പെടുകയായിരുന്നുവെന്നും ചില വസ്തുക്കൾ വേഗത്തിൽ പോകുന്നതിനിടെ അവിടെതന്നെ കിടക്കുകയാണെന്നും ഷെരിഫ് ഓഫീസ് സോഷ്യൽ മീഡിയയിൽ പോസ്റ്റിൽ പറഞ്ഞു.

മോഷ്ടിച്ച വസ്തുക്കളുടെ മൂല്യം $40,000 മുതൽ $50,000 വരെ ആണ്, കൂടാതെ മേൽക്കൂരയിലെ ദ്വാരം പുനർനിർമ്മിക്കാൻ ഏകദേശം $10,000 ചെലവാകുമെന്നും സിനിമയിൽ കാണുന്നത് പോലെയാണ് മോഷണം നടത്തിയിരിക്കുന്നതെന്നും ബുധനാഴ്ച നടത്തിയ പത്രസമ്മേളനത്തിൽ ഷെരിഫ് ജോൺ ബുഡൻസിക് പറഞ്ഞു.

ഇന്നലെ ഞങ്ങൾ കണ്ടുപിടിച്ച കവർച്ച ‘മിഷൻ ഇമ്പോസിബിൾ’ സിനിമയിൽ നിന്നെടുത്തതുപോലെ തോന്നുന്നു. ദേശീയ വാർത്തയിൽ കണ്ട യൂറോപ്പിൽ കിരീടാഭരണങ്ങൾ മോഷ്ടിച്ചതുപോലെയുള്ള കവർച്ചയുടെ ഒരു പ്രാദേശിക പതിപ്പാണ് ഈ മോഷണമെന്നും ഷെരിഫ് ജോൺ ബുഡൻസിക് പറഞ്ഞു.

ഇവരെല്ലാം സംഘടിതമായ ക്രിമിനലുകളാണ്. യാത്ര ചെയ്യുന്ന കള്ളന്മാരാകാം. മാർട്ടിൻ കൗണ്ടിയിലേക്ക് എത്തി അവർ വലിയ അളവിലാണ് വസ്തുക്കൾ കവർന്നിരിക്കുന്നത്. അവർ കൈയിലൊതുങ്ങുന്ന ഉപകരണങ്ങൾ ഉപയോഗിച്ചല്ല അത് ചെയ്തത്. വൈദ്യുത ഉപകരണങ്ങൾ, ഗ്രൈൻഡർ പോലുള്ളവ ഉപയോഗിച്ച് മണിക്കൂറുകളോളം ആരും അറിയാതെ മോഷണം നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, അന്വേഷണം പുരോഗമിക്കുകയാണ്. വിവരങ്ങൾ നൽകാൻ ആഗ്രഹിക്കുന്നവർ 772-220-7060 എന്ന നമ്പറിൽ മാർട്ടിൻ കൗണ്ടി ഷെരിഫ് ഓഫീസുമായി അറിയിക്കണമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

The Martin County Sheriff’s Office said that a burglar broke into a Florida mall by breaking through the concrete roof and stealing between 400 and 500 pairs of Nike and New Balance shoes.

More Stories from this section

family-dental
witywide