
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ ധരാലി ഗ്രാമത്തിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ കാണാതായ 67 പേരെ മരിച്ചതായി പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം. നിലവിലെ ജനന മരണ ആക്ടിലെ വ്യവസ്ഥകള്‍ മറികടന്നാണ് പ്രഖ്യാപനം. ദുരന്തമുണ്ടായി 52 ദിവസം കഴിഞ്ഞിട്ടും ഒരു വിവരവുമില്ലാത്ത സാഹചര്യത്തിൽ ദുരന്തസഹായം ലഭ്യമാക്കാനാണ് നടപടിയെന്ന് മന്ത്രാലയം അറിയിച്ചു. ബന്ധുക്കളുടെ കൂടി അഭ്യര്‍ത്ഥനയിലാണ് നടപടി.
സാധാരണ മരിച്ചതായി പ്രഖ്യാപിക്കുക കാണാതായി ഏഴ് വര്‍ഷം കഴിഞ്ഞ് മാത്രമാണ്. ഏഴ് വര്‍ഷത്തെ കാത്തിരിപ്പ് ഒഴിവാക്കി മരണ രജിസ്‌ട്രേഷന്‍ നടത്താന്‍ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ പ്രത്യേക അനുമതി നല്‍കുകയായിരുന്നു ഇതോടെ സംസ്ഥാന ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം ലഭിക്കാന്‍ ഇവരുടെ കുടുംബങ്ങൾ അര്‍ഹരാവും. ഓഗസ്റ്റ് അഞ്ചിനായിരുന്നു ധരാലിയിൽ മേഘവിസ്ഫോടനമുണ്ടായത്.