‘പെറ്റ് ഡിറ്റക്റ്റീവ്’; ഷറഫുദീന്‍- അനുപമ പരമേശ്വരന്‍ ചിത്രം ബ്ലോക്ക്ബസ്റ്ററിലേക്ക്

റിലീസ് ചെയ്ത് 5 ദിവസം കൊണ്ട് 9.1 കോടി രൂപ നേടി ‘പെറ്റ് ഡിറ്റക്ടീവ്’ ചിത്രം ബ്ലോക്ക്ബസ്റ്റര്‍ വിജയത്തിലേക്ക്. ഷറഫുദീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷറഫുദീനും ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. റിലീസ് ചെയ്ത ആദ്യ ദിനം ആദ്യ ഷോ മുതല്‍ തന്നെ ഗംഭീര പ്രേക്ഷക- നിരൂപക പ്രതികരണം നേടുന്ന ചിത്രം എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ ആകര്‍ഷിച്ചു കൊണ്ടാണ് മുന്നേറുന്നത്. ഷറഫുദ്ദീന്‍, അനുപമ പരമേശ്വരന്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ എത്തിയിരിക്കുന്നത്. പ്രനീഷ് വിജയനാണ് ചിത്രത്തിൻ്റെ സംവിധാനം.

പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേര്‍ന്ന് രചിച്ച ചിത്രത്തിന്റെ കോ പ്രൊഡ്യൂസേഴ്‌സ് – ബൈജു ഗോപാലന്‍, വി. സി. പ്രവീണ്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – കൃഷ്ണമൂര്‍ത്തി. ചിത്രത്തില്‍ ഗംഭീര പ്രകടനം കാഴ്ചവെച്ച ഷറഫുദീനും അനുപമക്കുമൊപ്പം വിനയ് ഫോര്‍ട്ട്, ജോമോന്‍ ജ്യോതിര്‍, വിജയരാഘവന്‍, വിനായകന്‍ എന്നിവരും വലിയ കയ്യടി നേടുന്നുണ്ട്. ഷോബി തിലകന്‍, നിഷാന്ത് സാഗര്‍, ശ്യാം മോഹന്‍, അല്‍താഫ് സലിം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. രാജേഷ് മുരുകേശന്‍ ആണ് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിച്ചത്.

The movie ‘Pet Detective’ is heading for blockbuster success, grossing ₹9.1 crore globally in just five days since its release.

More Stories from this section

family-dental
witywide