
ന്യൂഡല്‍ഹി: കേന്ദ്ര കായികമന്ത്രാലയത്തിനുകീഴിലുള്ള നെഹ്റു യുവകേന്ദ്രയുടെ (എന്‍വൈകെ) പേര് മേരാ യുവഭാരത് എന്നുമാറ്റി കേന്ദ്ര സര്‍ക്കാര്‍. എന്‍വൈകെ വെബ്‌സൈറ്റില്‍ ഇപ്പോള്‍ മേരായുവഭാരത് എന്ന് ഹിന്ദിയിലും മൈ ഭാരത് എന്ന് ഇംഗ്ലീഷിലുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതനുസരിച്ച് ലോഗോയും മാറ്റും. പേരുമാറ്റിയതായുള്ള അറിയിപ്പ് കോഡിനേറ്റര്‍മാര്‍ക്കും ലഭിച്ചു.
രാഷ്ട്രനിര്‍മാണത്തില്‍ യുവാക്കള്‍ക്ക് പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ 1972-ലാണ് നെഹ്‌റു യുവകേന്ദ്ര സംഘടന പ്രവര്‍ത്തനം ആരംഭിച്ചത്.