
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വരും ദിവസങ്ങളില്‍ താപനില 5 ഡിഗ്രി സെല്‍ഷ്യസായി കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ അധികൃതര്‍.
കാലാവസ്ഥാ വകുപ്പിന്റെ 7 ദിവസത്തെ പ്രവചനം സൂചിപ്പിക്കുന്നത് ബുധനാഴ്ച മുതല്‍ കുറഞ്ഞ താപനിലയിലേക്ക് എത്താന്‍ തുടങ്ങുമെന്നും വെള്ളിയാഴ്ചയോടെ ഇത് 5 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴുമെന്നുമാണ്. ഡല്‍ഹിയിലെ പ്രാഥമിക കാലാവസ്ഥാ കേന്ദ്രമായ സഫ്ദര്‍ജംഗ് ഒബ്‌സര്‍വേറ്ററിയില്‍ രേഖപ്പെടുത്തിയ പരമാവധി താപനില 16.2 ഡിഗ്രി സെല്‍ഷ്യസ് ആണ്, ഇത് സാധാരണയില്‍ നിന്ന് 2.8 പോയിന്റ് കൂടുതലാണ്.
കുറഞ്ഞ താപനില 10.5 ഡിഗ്രി സെല്‍ഷ്യസാണ്, സാധാരണയേക്കാള്‍ 3.6 പോയിന്റ് കൂടുതലാണ്. അതേസമയം, സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ (സിപിസിബി) കണക്കനുസരിച്ച്, കഴിഞ്ഞ ഒരാഴ്ചയായി ദേശീയ തലസ്ഥാനത്തെ എക്യുഐ ‘വളരെ മോശം’ വിഭാഗത്തില്‍ തന്നെ തുടരുകയായിരുന്നു. തിങ്കളാഴ്ച, ‘വളരെ മോശം’ വിഭാഗത്തില്‍ AQI 335 ആണ് രേഖപ്പെടുത്തിയത്.
കൊടും തണുപ്പും വായുനിലവാരം മോശമായതും കനത്ത മൂടല്‍മഞ്ഞും ജനജീവിതത്തെയും വ്യോമ-റെയില്‍ ഗതാഗതത്തെ സാരമായി ബാധിക്കുന്നുണ്ട്.