‘ന്യൂയോര്‍ക്ക് ടൈംസ് കള്ളം പറയുന്നു, ഞാന്‍ ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നില്ല’; ആരോപണങ്ങള്‍ക്കിടെ എക്‌സില്‍ കുറിപ്പുമായി മസ്‌ക്

വാഷിങ്ടന്‍: തനിക്കെതിരായ ലഹരി ആരോപണങ്ങളില്‍ മറുപടിയുമായി ശതകോടീശ്വരനും പ്രസിഡന്റ് ട്രംപിന്റെ ഉറ്റതോഴനുമായ ഇലോണ്‍ മസ്‌ക്. അമിത അളവില്‍ ലഹരിവസ്തുക്കള്‍ ഉപയോഗിക്കാറുണ്ടെന്ന ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരുന്നു. മസ്‌കിനെതിരെ നിരവധി പേര്‍ ചോദ്യങ്ങളുമായി എത്തിയതോടെയാണ് ഇദ്ദേഹം ആരോപണം നിഷേധിച്ച് എക്‌സില്‍ കുറിപ്പുമായി എത്തിയത്.

”വ്യക്തമായി പറഞ്ഞാല്‍, ഞാന്‍ ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നില്ല. ന്യൂയോര്‍ക്ക് ടൈംസ് കള്ളം പറയുകയാണ്. കുറച്ചുവര്‍ഷങ്ങള്‍ക്കു മുന്‍പ് ഡോക്ടറുടെ നിര്‍ദേശപ്രകാരം കെറ്റാമൈന്‍ ഉപയോഗിച്ചിരുന്നു. ഇത് ഞാന്‍ എക്‌സില്‍ പറയുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ഇത് ഒരു വാര്‍ത്തപോലുമല്ല. കടുത്ത മാനസിക പ്രതിസന്ധികളെ തരണം ചെയ്യാന്‍ അത് സഹായിക്കും. എന്നാല്‍ പിന്നീട് ഞാന്‍ കെറ്റാമൈന്‍ ഉപയോഗിച്ചിട്ടില്ല.”- മസ്‌ക് വിശദീകരിച്ചു.

ഇലോണ്‍ മസ്‌ക് മഷ്‌റൂമുകള്‍ ഉപയോഗിച്ചിരുന്നെന്നും കഴിഞ്ഞവര്‍ഷം പില്‍ ബോക്‌സുമായി യാത്ര ചെയ്തിരുന്നെന്നും ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ട വാര്‍ത്തയില്‍ പറയുന്നു. ട്രംപ് ഭരണമേറ്റെടുത്തിന് പിന്നാലെ ഡോജിന്റെ തലപ്പത്ത് എത്തിയ മസ്‌ക് ആ സമയത്ത് ലഹരിമരുന്ന് ഉപയോഗിച്ചെന്ന തരത്തിലും ചില അഭ്യൂഹങ്ങള്‍ പരന്നതോടെയാണ് മസ്‌ക് വിശദീകരണവുമായി എത്തിയത്.

More Stories from this section

family-dental
witywide