
പട്‌ന: ആവേശപ്പോരാട്ടത്തില്‍ വമ്പന്‍ വിജയം നേടിയതിനു പിന്നാലെ ബിഹാറില്‍ എന്‍ഡിഎ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നവംബര്‍ 20 നെന്ന് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള കേന്ദ്ര നേതാക്കളും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കും.
പട്നയിലെ ഗാന്ധി മൈതാനില്‍ ആയിരിക്കും ചടങ്ങ് സംഘടിപ്പിക്കുക. കേന്ദ്രമന്ത്രിമാരും സഖ്യകക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉള്‍പ്പെടെ നിരവധി വിഐപികള്‍ ചടങ്ങിന് എത്തും. ബീഹാര്‍ നിയമസഭയില്‍ ആകെ 34 മന്ത്രിമാര്‍ ആയിരിക്കും ഉണ്ടായിരിക്കുക. കൂടാതെ നിതീഷ് കുമാര്‍ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായി ഒരു വനിത എത്താനും സാധ്യതയുണ്ടെന്ന് സൂചനയുണ്ട്.
ബീഹാര്‍ തെരഞ്ഞെടുപ്പില്‍ 202 സീറ്റുകള്‍ നേടി എന്‍ഡിഎ ചരിത്ര വിജയമാണ് സ്വന്തമാക്കിയത്. 89 സീറ്റുകള്‍ നേടി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി. 2020 ലെ തിരഞ്ഞെടുപ്പില്‍ നിന്ന് പ്രകടനം മെച്ചപ്പെടുത്തിയ ജെഡിയു 85 സീറ്റുകള്‍ നേടിയിരുന്നു. ലോക് ജനശക്തി പാര്‍ട്ടി (റാം വിലാസ്) 19 സീറ്റുകളും കേന്ദ്രമന്ത്രി ജിതന്‍ റാം മാഞ്ചി നയിക്കുന്ന ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (സെക്കുലര്‍) 5 സീറ്റുകളും
രാജ്യസഭാ എംപി ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് മോര്‍ച്ച 4 സീറ്റുകളും നേടി.
ബിജെപിയില്‍ നിന്നും 15 മന്ത്രിമാരും ജെഡിയുവില്‍ നിന്നും 14 മന്ത്രിമാരും ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിയില്‍ നിന്നും 3 മന്ത്രിമാരും എന്‍ഡിഎ സഖ്യത്തിലെ മറ്റു പാര്‍ട്ടികളായ രാഷ്ട്രീയ ലോക് മോര്‍ച്ചയില്‍ നിന്നും ഹിന്ദുസ്ഥാനി മോര്‍ച്ചയില്‍ നിന്നും ഓരോ മന്ത്രിമാരും ഉണ്ടാകുമെന്നാണ് സൂചന.
The oath-taking ceremony of the NDA government in Bihar will be held on the 20th.












