ശ്രേഷ്ഠ കാതോലിക്ക ബാവ സ്ഥാനാരോഹണം ഇന്ന് ; ചടങ്ങ് രാത്രി 8.30ന് ബെയ്റൂത്തില്‍, കേരളത്തില്‍ നിന്നും പങ്കെടുക്കുന്നത് നാനൂറോളം പേര്‍

കൊച്ചി : യാക്കോബായ സഭയുടെ പുതിയ ശ്രേഷ്ഠ കാതോലിക്ക ബാവയായി ജോസഫ് മാര്‍ ഗ്രിഗോറിയോസിന്റെ സ്ഥാനാരോഹണം ഇന്ന് ലബനന്‍ തലസ്ഥാനമായ ബെയ്റൂത്തില്‍ നടക്കും. ചടങ്ങുകള്‍ ഇന്ത്യന്‍ സമയം രാത്രി 8.30 ഓടെ അച്ചാനെയിലെ സെന്റ് മേരീസ് പാത്രിയര്‍ക്കാ കത്തീഡ്രലിലാണ് നടക്കുക. ബെയ്റൂത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയാണിത്.

മലങ്കര കാത്തോലിക്ക സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവാ ചടങ്ങില്‍ പങ്കെടുക്കും. മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധി സംഘവും കൂടാതെ, കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധി സംഘവും ചടങ്ങുകളില്‍ പങ്കെടുക്കും.

കുര്‍ബാനമധ്യേയുള്ള ചടങ്ങുകള്‍ക്കു ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രീയര്‍ക്കീസ് ബാവാ കാര്‍മികത്വം വഹിക്കും. യാക്കോബായ സഭയുടേതടക്കം സിറിയന്‍ ഓര്‍ത്തഡോക്സ് സഭയിലെ മറ്റു മെത്രാപ്പൊലീത്തമാര്‍ സഹകാര്‍മികരാകും.

യാക്കോബായ സഭാംഗങ്ങളുടെ പ്രതിനിധി സംഘവും മാര്‍ത്തോമ്മാ സഭയുടെ ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പൊലീത്തയും ബെയ്റൂത്തില്‍ എത്തിയിട്ടുണ്ട്.

More Stories from this section

family-dental
witywide