
മുംബൈ: ഗോവയില്‍ നിന്ന് പൂനെയിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തിന്റെ ജനാല ഇളകിമാറി. സ്പൈസ് ജെറ്റ് വിമാനത്തിലാണ് സംഭവം. യാത്രക്കാര്‍ പകര്‍ത്തിയ വീഡിയോയും വൈറലായിട്ടുണ്ട്.
ഗോവയില്‍ നിന്ന് പറന്നുയര്‍ന്ന് 30 മിനിറ്റിനുശേഷമാണ് സ്പൈസ് ജെറ്റ് ക്യു 400 വിമാനത്തിലെ ജനല്‍ ഫ്രെയിം ഇളകി മാറിയത്. ഇതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി. ഈ ജനലിനോട് ചേര്‍ന്നുള്ള സീറ്റില്‍ കുഞ്ഞും അമ്മയുമാണ് യാത്ര ചെയ്തിരുന്നതെന്നും അവര്‍ വല്ലാതെ ഭയപ്പെട്ടുവെന്നും ഒരു യാത്രക്കാരി സോഷ്യല്‍ മീഡിയയില്‍ അനുഭവം പങ്കുവെച്ചിരുന്നു.
തണലിനായി ജനാലയില്‍ ഘടിപ്പിച്ചിട്ടുള്ള ഫ്രെയിം മാത്രമാണ് ഇതെന്നതിനാല്‍ വിമാനത്തിന്റെയും യാത്രക്കാരുടെയും സുരക്ഷയില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടായിട്ടില്ല’സ്‌പൈസ്‌ജെറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ഈ സംഭവം വിമാനത്തിന്റെ സുരക്ഷയെ ബാധിച്ചിട്ടില്ലെന്നും ക്യാബിന്‍ മര്‍ദ്ദം സാധാരണ നിലയിലായിരുന്നെന്നും വിമാനം ഒരിക്കലും അപകടത്തിലായിരുന്നില്ലെന്നും സ്പൈസ് ജെറ്റ് അധികൃതര്‍ വ്യക്തമാക്കി.














