
ചിങ്ങത്തിൽ കല്യാണങ്ങളുടെ എണ്ണം വർദ്ധിക്കുന്നത് പോലെ സ്വർണ്ണത്തിൻ്റെ വിലയും സർവകാല റെക്കോർഡിൽ. കല്യാണ പാര്‍ട്ടികളെ ആശങ്കയിലാക്കി സംസ്ഥാനത്ത് സ്വര്‍ണ വില ഇന്ന് സര്‍വകാല റെക്കോര്‍ഡിലേക്ക് ഉയർന്നു. ഒറ്റയടിക്ക് ഇന്ന് പവന് 1200 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 76960 രൂപയായി. ഇന്ന് ഗ്രാമിന് 150 രൂപ വർദ്ധിച്ചതിനാൽ ഒരു ഗ്രാമിന് 9620 രൂപയാണ് വില.
ഒരു പവന് 75760 രൂപയെന്ന ഓഗസ്റ്റ് എട്ടാം തിയതിയിലെ റെക്കോര്‍ഡാണ് ഇന്ന് മാറിയിരിക്കുന്നത്. ട്രംപിന്റെ അധികത്തീരുവ പ്രാബല്യത്തിലായത് മുതല്‍ സംസ്ഥാനത്തും സ്വര്‍ണവില കുതിക്കുകയാണ്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 520 രൂപയാണ് വര്‍ധിച്ചത്.