
കൊച്ചി : സംസ്ഥാനത്ത് ഇന്നും സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോഡില്‍. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 81800 രൂപയാണ്. ജി എസ് ടിയും പണിക്കൂലിയും ഹോള്‍മാര്‍ക്ക് ഫീസും കൂട്ടിയാല്‍ 91,000 കടക്കും. പവന് ഇന്ന് 560 രൂപയാണ് വര്‍ധിച്ചത്. നിലവില്‍, ഒരു ഗ്രാം സ്വര്‍ണത്തിന് 11000 രൂപ നല്‍കേണ്ടിവരും
ദീപാവലിയോട് അടുപ്പിച്ച് സ്വര്‍ണ്ണവില ഗ്രാമിന് പതിനായിരത്തില്‍ എത്തും എന്നാണ് പലരും പ്രവചിച്ചിരുന്നത്. എന്നാല്‍ ദീപവലിയോടെ സ്വര്‍ണ്ണം പന്ത്രണ്ടായിരം രൂപയിലേക്ക് ഗ്രാമിന് എത്തുമെന്നാണ് പുതിയ സൂചനകള്‍.
അന്താരാഷ്ട്ര സ്വര്‍ണ്ണവില 3800 ഡോളറിലേക്ക് എത്തും എന്നുള്ള സാഹചര്യങ്ങളാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. അന്താരാഷ്ട്ര സ്വര്‍ണ്ണവില 3653 ഡോളറും, രൂപയുടെ വിനിമയ നിരക്ക് 88.37 മാണ് ഇപ്പോള്‍. ഡോളറിനെ മറികടന്ന് സ്വര്‍ണം ഗ്ലോബല്‍ കറന്‍സിയായി മാറി.