ആശങ്ക അകലുന്നു… സ്ഫോടനത്തെ തുടര്‍ന്ന് അടച്ച ചെങ്കോട്ട സന്ദര്‍ശകര്‍ക്കായി ഇന്ന് തുറന്നു കൊടുക്കും

ന്യൂഡൽഹി : രാജ്യത്തെ നടുക്കിയ സ്ഫോടനത്തെ തുടര്‍ന്ന് അടച്ച ചെങ്കോട്ട സന്ദര്‍ശകര്‍ക്കായി ഇന്ന് തുറന്നു കൊടുക്കും. കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെ ആയിരിക്കും പ്രവേശനമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അറിയിച്ചു. അതേസമയം റെഡ് ഫോര്‍ട്ട് മെട്രോ സ്റ്റേഷന്‍ ഭാഗീകമായി തുറന്നിട്ടുണ്ട്. ചെങ്കോട്ടയ്ക്ക് മുന്നിലെ റോഡ് ഇന്നലെ പൊതുജനങ്ങള്‍ക്കായി വീണ്ടും തുറന്നുകൊടുത്തിരുന്നു. നേതാജി സുഭാഷ് മാര്‍ഗാണ് വീണ്ടും ജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്. സ്ഫോടനത്തിന്റെ അവശിഷ്ടങ്ങള്‍ എല്ലാം നീക്കം ചെയ്ത ശേഷമാണ് നടപടി.

അതിനിടെ, ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് അല്‍ഫലാ സര്‍വകാലാശാലയ്ക്കെതിരെ കൂടുതല്‍ കേസുകള്‍ എടുത്തു. ദില്ലി പൊലീസ് ഇതു വരെ രണ്ട് എഫ്ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തത്. വഞ്ചനയ്ക്കും വ്യാജരേഖ ചമയ്ക്കലിനുമാണ് എഫ്ഐആര്‍. ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഇന്നലെ അല്‍ഫലാ സര്‍വകലാശാല ദില്ലി ആസ്ഥാനത്ത് പരിശോധന നടത്തി. ഇന്നലെ പിടിയിലായ ഡോക്ടര്‍ക്ക് സ്ഫോടനത്തിലെ പ്രതികളുമായി ബന്ധമുണ്ടെന്നാണ് പൊലീസ് നിഗമനം.

The Red Fort, closed following the blast, will be opened to visitors today

More Stories from this section

family-dental
witywide