
തിരുവനന്തപുരം : കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ സന്തോഷം പ്രകടിപ്പിച്ച് കെ.സി. വേണുഗോപാൽ എം.പി. 2010 ലെ പ്രകടനത്തെ മറികടക്കുന്ന വിജയമാണ് ഇത്തവണത്തേതെന്ന് അദ്ദേഹം പ്രതികരിച്ചു.
ശനിയാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും യു.ഡി.എഫ് നേടിയ വിജയം ടീം വർക്കിന്‍റെ ഫലമാണെന്നായിരുന്നു എഐസിസി ജനറൽ സെക്രട്ടറിയായ അദ്ദേഹത്തിൻ്റെ ഭാഷ്യം.
2010 ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച യു.ഡി.എഫിന്‍റെ ഇത്തവണത്തെ പ്രകടനം 2010 ലെ മുൻകാല റെക്കോർഡിനെ മറികടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കെ സി വേണുഗോപാലിന്റെ വാർഡിൽ എൽ ഡി എഫിനായിരുന്നു ജയം. ആലപ്പുഴ നഗരസഭയിലെ കൈതവന വാർഡിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയും മുൻ ചെയർപേഴ്സനുമായ സൗമ്യ രാജാണ് വിജയിച്ചത്.
The result of UDF’s collective work, K.C. Venugopal on kerala local body election.













