ഇത്രയും വൃത്തികെട്ട റസ്റ്റോറൻ്റ് വേറെ കാണുമോ? മോരിൽ പുഴു, ഭക്ഷണത്തിലാകെ ഈച്ചകൾ, അടുക്കളയിൽ കണ്ട എലികളെ വളർത്തുന്നതാണെന്ന്! ഫുഡ് ഇൻസ്പെക്ടർമാർപോലും ഞെട്ടി

മോരിൽ ഇഴഞ്ഞുനടക്കുന്ന പ്രാണികൾ, തുറസ്സായ സ്ഥലത്ത് തുറന്നു വച്ചിരിക്കുന്ന ഭക്ഷണത്തിലാകെ ഈച്ചകൾ, അഴുക്കും ചെളിയും നിറഞ്ഞ അടുക്കള ചുമരുകൾ, ഓടിച്ചാടി നടക്കുന്ന എലികൾ… മധ്യപ്രദേശിലെ ഫുഡ് ഇൻസ്പെക്ടർമാർക്ക് കാണേണ്ടി വന്ന ദൃശ്യങ്ങളായിരുന്നു ഇവ. അടുക്കളയുടെ വൃത്തിഹീനമായ അവസ്ഥയെക്കുറിച്ച് റസ്റ്റോറന്റ് ഉടമയോട് ചോദിച്ചപ്പോൾ കിട്ടിയതോ വിചിത്രമായ മറുപടി. എലി അടക്കമുള്ള ജീവികൾ വളർത്തുമൃഗങ്ങളാണെന്ന് !

മധ്യപ്രദേശിലെ സാഗറിലെ ബുണ്ടേൽഖണ്ഡ് മെഡിക്കൽ കോളേജ് ആശുപത്രിക്ക് എതിർവശത്തുള്ള റാഷി റെസ്റ്റോറന്റിൽ പരിശോധന നടത്തിയ ഭക്ഷ്യ വകുപ്പിന്റെ ഒരു സംഘത്തിനാണ് ഞെട്ടിക്കുന്ന കാഴ്ചകൾ കാണേണ്ടി വന്നത്.. ദുർഗന്ധം നിറഞ്ഞ മുറിയിൽ പ്രവേശിച്ച സംഘം ഞെട്ടിപ്പോയി. വൃത്തിഹീനമായ സാഹചര്യങ്ങളും മാലിന്യങ്ങളും ഉദ്യോഗസ്ഥരെ സ്തബ്ധരാക്കി. അടുക്കളയിൽ പ്രാണികൾ, ഈച്ചകൾ, എലികൾ എല്ലാം ഭക്ഷണത്തിലൂടെ നടക്കുന്നു. എലികളെക്കുറിച്ച് ഫുഡ് ഇൻസ്പെക്ടർ പ്രീതി റായ് റസ്റ്റോറന്റ് ഉടമയോട് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ : “മാഡം, ഈ എലികൾ ഞങ്ങളുടെ വളർത്തുമൃഗങ്ങളാണ്.”

പരിശോധനയ്ക്കായി ഭക്ഷണ സാമ്പിളുകൾ ശേഖരിച്ച അന്വേഷണ ഉദ്യോഗസ്ഥർ റസ്റ്റോറന്റ് സീൽ ചെയ്യാൻ ഉത്തരവിട്ടു. പരിശോധനാ ഫലങ്ങൾ ലഭിച്ചാലുടൻ കർശനമായ നിയമനടപടി സ്വീകരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

More Stories from this section

family-dental
witywide