
2023ൽ സ്ട്രീം ചെയ്ത കേരളം ക്രൈം ഫയൽസ് സീരീസിന്റെ രണ്ടാം സീസണിന്റെ രണ്ടാം ട്രെയ്‌ലർ റിലീസ് ചെയ്തു. ജൂൺ 20 മുതൽ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കുന്ന കേരള ക്രൈം ഫയൽസ് : ദി സേർച്ച് ഫോർ സിപിഒ അമ്പിളി എന്ന പേരിലിറങ്ങുന്ന സീരീസിൽ ഇന്ദ്രൻസാണ് കാണാതാകുന്ന സിപിഒ ആയ അമ്പിളിയായി വേഷമിടുന്നത്. യുവനടൻ അർജുൻ രാധാകൃഷ്ണനും ഒരു മുഖ്യ കഥാപാത്രമായ പോലീസ് ഉദോഗസ്ഥന്റെ വേഷത്തിലെത്തുന്നുണ്ട്. രണ്ടാം സീസണിന്റെ കഥയിലും മുമ്പ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ലാലിന്റെയും അജു വർഗീസിന്റെയും കഥാപാത്രങ്ങൾക്ക് ഒഴിച്ചുകൂടാനാവാത്ത പങ്ക് വഹിക്കുന്നുണ്ടെന്നാണ് സൂചന.
കേരളം ക്രൈം ഫയൽസ് ഒന്നാം സീസണിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. അഹമ്മദ് കബീർ സംവിധാനം ചെയ്യുന്ന സീരീസിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് ബാഹുൽ രമേശാണ്. മങ്കി ബിസിനസ്സിന്റെ ബാനറിൽ ഹസൻ റഷീദ്, അഹമ്മദ് ഖബീർ, ജിതിൻ സ്റ്റാൻസിലാവോസ് എന്നിവർ ചേർന്നാണ് സീരീസ് നിർമ്മിച്ചിരിക്കുന്നത്. ചായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ജിതിൻ സ്റ്റാൻസിലാവോയാണ്. സീസണ് 2 വിന്റെ എഡിറ്റിങ് മഹേഷ് ഭുവനന്ദ് ആണ് നിർവഹിക്കുന്നത്. സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഹിഷാം അബ്ദുൽ വഹാബാണ്. സീരീസിൽ ഹരിശ്രീ അശോകൻ, രഞ്ജിത് ശേഖർ, സഞ്ജു സനിച്ചൻ, സുരേഷ് ബാബു, നവാസ് വള്ളിക്കുന്ന്, നൂറിന് ഷെരീഫ്, ജിയോ ബേബി, തുടങ്ങിയവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.