രാംനാഥ് ഗോയങ്ക പ്രസംഗ പരമ്പരയിലെ പ്രഭാഷണം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി വീണ്ടും ശശി തരൂർ എംപി രംഗത്ത്. മോദിയുടെ പ്രസംഗം സാംസ്കാരിക ആഹ്വാനമായും സാമ്പത്തിക വീക്ഷണകോണിൽ മികച്ചതായും തോന്നിയെന്ന് ശശി തരൂർ കുറിച്ചു. ദേശീയതക്കായുള്ള ആഹ്വാനവും അഭിനന്ദനാർഹമെന്ന് തരൂരി കുറിപ്പിൽ പറയുന്നു.
അതേസമയം, തരൂരിൻ്റെ സാന്നിധ്യത്തിൽ കോൺഗ്രസിന് നേരെ രൂക്ഷ വിമർശനമാണ് പ്രധാനമന്ത്രി നടത്തിയത്. മുസ്ലിം ലീഗ് മാവോവാദി കോൺഗ്രസ് എന്ന വിമർശനവും മോദി ആവർത്തിച്ചു.
The speech in the Goenka lecture series was excellent; Shashi Tharoor again praises Modi’s speech













