
ചെന്നൈ : രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി അനധികൃത മത്സ്യബന്ധനത്തിന് ശ്രീലങ്കന്‍ നാവികസേന തമിഴ്‌നാട്ടില്‍ നിന്നുള്ള 34 മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയും ഇവരുടെ മൂന്ന് ബോട്ടുകള്‍ പിടിച്ചെടുക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്. ജനുവരി 25, 26 തീയതികളിലാണ് അനധികൃത മത്സ്യബന്ധനത്തിന് മത്സ്യത്തൊഴിലാളികളെ പിടികൂടിയതെന്ന് നാവികസേന അറിയിച്ചു. നിയമവിരുദ്ധ മത്സ്യബന്ധനം തടയുന്നതിനായി ശ്രീലങ്കന്‍ ജലപാതകളില്‍ നാവികസേന നടത്തിയ പതിവ് പട്രോളിങ്ങിനിടെയാണ് നടപടി.
അന്താരാഷ്ട്ര സമുദ്ര അതിര്‍ത്തി രേഖ ലംഘിച്ചതിന് അറസ്റ്റിലായ മത്സ്യത്തൊഴിലാളികളെ കൂടുതല്‍ നടപടികള്‍ക്കായി അധികാരികള്‍ക്ക് കൈമാറിയതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. രാമേശ്വരം സ്വദേശികളുടെ ഉടമസ്ഥതയിലുള്ള മൂന്ന് ബോട്ടുകളാണ് ശ്രീലങ്കന്‍ നാവികസേന പിടികൂടിയിരിക്കുന്നതെന്ന് രാമനാഥപുരം ഫിഷറീസ് വകുപ്പ് പറയുന്നു.
അറസ്റ്റ് നടപടിയെ മത്സ്യത്തൊഴിലാളി സംഘടനകള്‍ അപലപിക്കുകയും വലിയ ശിക്ഷകള്‍ നല്‍കാതെ മത്സ്യത്തൊഴിലാളികളെ വിട്ടയക്കാന്‍ നടപടിയെടുക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.