
വാഷിംഗ്ടണ്‍ : പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി നിയമ യുദ്ധം നടത്തുന്ന ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയോട് ഭരണകൂടം നിലപാട് കടുപ്പിച്ചു. യൂണിവേഴ്‌സിറ്റിയില്‍ സന്ദര്‍ശനം നടത്താന്‍ ആഗ്രഹിക്കുന്ന ഏതു വിദേശിയുടെയും സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ പരിശോധിക്കണമെന്നു സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാര്‍ക്കോ റുബിയോ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. എന്നാല്‍, അപേക്ഷകനു സോഷ്യല്‍ മീഡിയയില്‍ സാന്നിധ്യം ഇല്ലെങ്കില്‍ അതും വിസ നിഷേധിക്കാന്‍ മതിയായ കാരണമായി കണക്കാക്കാം എന്ന് യുഎസ് എംബസികളോട് റൂബിയോ പറഞ്ഞത്.
യുഎസ് ദേശീയ സുരക്ഷയ്ക്കു ഭീഷണി ഉയര്‍ത്തുന്നവരെ തടയാനുളള ശ്രമങ്ങളുടെ ഭാഗമായ നീക്കമാണെന്ന് റൂബിയോ വിശദീകരിച്ചു. ഹാര്‍വാര്‍ഡിനെതിരെ നടപടികള്‍ കടുപ്പിക്കുകയാണെന്ന് ഇതോടെ വ്യക്തമായി.
ഹാര്‍വാര്‍ഡ് വിദേശ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നത് ട്രംപ് ഭരണകൂടം തടഞ്ഞെങ്കിലും ആ ഉത്തരവ് കോടതി താത്ക്കാലികമായി സ്റ്റേ ചെയ്തിരിക്കുകയാണ്.
സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ ഉള്ളവര്‍ അവ ആര്‍ക്കും കാണാവുന്ന രീതിയില്‍ പരസ്യമാക്കണം എന്നാണ് റൂബിയോ പറയുന്നത്. ഇന്റര്‍വ്യൂ ചെയ്യുന്നവര്‍ക്കു അവ പരിശോധിക്കാന്‍ കഴിയും. പ്രൊഫൈല്‍ ഇല്ലാത്തവരും കാര്യമായൊന്നും പോസ്റ്റുചെയ്യാത്തവരും ഒഴിഞ്ഞുമാറുകയാണ് ചെയ്യുന്നതെന്നും റൂബിയോ ചൂണ്ടിക്കാട്ടി.