ബംഗ്ലാദേശിലെ ഹിന്ദു യുവാവിന്റെ ആൾക്കൂട്ടക്കൊലയെ ഭീകരമെന്ന് വിശേഷിപ്പിച്ച് അമേരിക്ക; മതഭ്രാന്തിൻ്റെ പ്രവൃത്തികളെന്ന് അമേരിക്കൻ കോൺഗ്രസ് അംഗം റോ ഖന്ന

ബംഗ്ലാദേശിൽ ഒരു ഹിന്ദു യുവാവിനെ ആൾക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച് അമേരിക്ക. സംഭവത്ത “ഭീകരം” എന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വിശേഷിപ്പിച്ചു. മതവിദ്വേഷത്തെ അസന്ദിഗ്ധമായി അപലപിക്കുന്നുവെന്നും മതവൈരാഗ്യങ്ങൾക്ക് നേരെ വ്യക്തമായും ശക്തമായും ശബ്ദമുയർത്തണമെന്നും അമേരിക്കൻ കോൺഗ്രസ് അംഗം റോ ഖന്ന ആവശ്യപ്പെട്ടു.

ഡിസംബർ 18-ന് മൈമെൻസിംഗിൽ 29 കാരനായ വസ്ത്രതൊഴിലാളി ദീപു ചന്ദ്ര ദാസിനെ ദൈവനിന്ദ ആരോപിച്ച് ആൾക്കൂട്ടം ആക്രമിക്കുകയും കൊലപ്പെടുത്തി മൃതദേഹം കത്തിക്കുകയും ചെയ്തിരുന്നു. സംഭവത്തിന് ഒരാഴ്ചക്കു ശേഷമാണ് യുഎസിന്റെ ശക്തമായ പ്രതികരണം പുറത്തുവന്നിരിക്കുന്നത്.

മതപരമായ അക്രമങ്ങളെ എല്ലാത്തരത്തിലും യുഎസ് വ്യക്തമായി അപലപിക്കുന്നു. ബംഗ്ലാദേശിലെ എല്ലാ സമൂഹങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ ഇടക്കാല സർക്കാർ സ്വീകരിക്കുന്ന നടപടികളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. മതസ്വാതന്ത്ര്യം, അഭിപ്രായസ്വാതന്ത്ര്യം, സമാധാനപരമായ കൂട്ടായ്മ എന്നിവയെ യുഎസ് പിന്തുണയ്ക്കുന്നുവെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ വക്താവ് ഐഎഎൻഎസിനോട് പറഞ്ഞു. മതവൈരാഗ്യവും അസഹിഷ്ണുതയും നിറഞ്ഞ ഈ നികൃഷ്ട പ്രവൃത്തികൾക്കെതിരെ ശക്തമായി പ്രതികരിക്കണമെന്ന് കോൺഗ്രസ് അംഗം റോ ഖന്നയും പ്രതികരിച്ചു.

ദീപു ദാസിന്റെ കൊലപാതകത്തിന് പിന്നാലെ, രാജ്ബാരി ജില്ലയിൽ അമൃത് മണ്ഡൽ (സമ്രാട്) എന്ന മറ്റൊരു 29 കാരനും നാട്ടുകാരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. മുഹമ്മദ് യൂനുസ് നേതൃത്വം നൽകുന്ന ഇടക്കാല സർക്കാർ ഈ കൊലപാതകത്തെ അപലപിച്ചെങ്കിലും സംഭവത്തിന് സാമുദായിക പശ്ചാത്തലം ഇല്ലെന്നാണ് സർക്കാരിന്റെ വിശദീകരണം.

ബംഗ്ലാദേശിൽ പ്രത്യേകിച്ച് ഹിന്ദുക്കൾ അടക്കമുള്ള ന്യൂനപക്ഷങ്ങൾ നേരിടുന്ന മതപീഡന സംഭവങ്ങൾ ലോകമെമ്പാടും പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. യുകെയിലെ ബംഗാളി ഹിന്ദു ആദർശ സംഘം (BHAS) ലണ്ടനിലെ ബംഗ്ലാദേശ് ഹൈകമ്മീഷൻ മുന്നിൽ “ജസ്റ്റിസ് ഫോർ ഹിന്ദൂസ്” പ്രതിഷേധം സംഘടിപ്പിച്ചു. നേപ്പാളിലെ ബിർഗഞ്ച്, ജനക്പൂർധാം, ഗോൾബസാർ തുടങ്ങിയ നഗരങ്ങളിലും വെള്ളിയാഴ്ചയും ശനിയാഴ്ചയും പ്രതിഷേധങ്ങൾ നടന്നു. ഈസ്റ്റ്-വെസ്റ്റ് ഹൈവേയിൽ പ്രതിഷേധക്കാർ കുറച്ചുനേരം ഗതാഗതം തടഞ്ഞു.

ഹിന്ദുക്കൾക്കെതിരെയുള്ള കൊലപാതകം നിർത്തുക, ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കുക, മനുഷ്യാവകാശങ്ങളെ ആദരിക്കുക എന്നീ മുദ്രാവാക്യങ്ങളാണ് പ്രതിഷേധത്തിൽ ഉയർത്തിയത്.ഇന്ത്യയിൽ ഡൽഹി, കൊൽക്കത്ത, ഭോപ്പാൽ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലും പ്രതിഷേധങ്ങൾ നടന്നു. ഡൽഹിയിലെ ബംഗ്ലാദേശ് ഹൈകമ്മീഷന് മുന്നിലും ബംഗാൾ അടക്കമുള്ള സംസ്ഥാനങ്ങളിലെ ബംഗ്ലാദേശ് ഓഫീസുകൾക്ക് മുന്നിലും വിശ്വ ഹിന്ദു പരിഷത്തും ബജ്രംഗ് ദളും വലിയ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു.

The United States described the lynching of a Hindu youth in Bangladesh as a terror; US Congressman Ro Khanna called it acts of fanaticism

More Stories from this section

family-dental
witywide