ട്രംപിൻ്റെ പച്ചക്കൊടി, പാക്കിസ്ഥാന്റെ താറുമാറായ റെയിൽവേ ശൃംഖല പുനരുജ്ജീവിപ്പിക്കാൻ യു.എസ്

ന്യൂഡൽഹി : പാക്കിസ്ഥാന്റെ റെയിൽവേ മേഖലയെ പുനരുജ്ജീവിപ്പിക്കാൻ സഹകരിക്കുമെന്ന് അമേരിക്കൻ ഭരണകൂടം. പ്രധാനമായും അമേരിക്കൻ നിർമ്മിത ലോക്കോമോട്ടീവുകൾ (ട്രെയിൻ എൻജിനുകൾ) വിൽക്കുന്നതിലും പാക്കിസ്ഥാനിലെ ഖനന മേഖലയെ ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലുമാണ് ‘അമേരിക്ക’ ട്രംപ് താൽപ്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്.

പാക്കിസ്ഥാനിലേക്ക് കൂടുതൽ അമേരിക്കൻ ലോക്കോമോട്ടീവുകൾ വിൽക്കാൻ ട്രംപ് ഭരണകൂടം താൽപ്പര്യം പ്രകടിപ്പിച്ചു. ഇതിനകം പുറപ്പെടുവിച്ച ടെൻഡറിൽ അമേരിക്കൻ കമ്പനികളെ കൂടി ഉൾപ്പെടുത്താൻ പാക്കിസ്ഥാനോട് അവർ ആവശ്യപ്പെട്ടിട്ടുണ്ട്.

പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ ഉൾപ്പെടെയുള്ള ഭാഗങ്ങളിലെ ഖനന പ്രവർത്തനങ്ങളെ സഹായിക്കാൻ റെയിൽവേ ശൃംഖലയെ ഉപയോഗപ്പെടുത്താനാണ് അമേരിക്ക ലക്ഷ്യമിടുന്നത്. ബലൂചിസ്ഥാനിലെ റെക്കോ ദിഖ് ഖനന പദ്ധതിക്കായി അമേരിക്കൻ എക്സിം ബാങ്ക് 1.25 ബില്യൺ ഡോളർ വായ്പ അനുവദിച്ചിട്ടുണ്ട്. പാക്കിസ്ഥാനിലെ പസ്നി തുറമുഖത്തെ പടിഞ്ഞാറൻ പ്രവിശ്യകളുമായി ബന്ധിപ്പിക്കുന്ന റെയിൽവേ ലൈൻ നിർമ്മിക്കുന്നതിലും പ്രവർത്തിപ്പിക്കുന്നതിലും അമേരിക്ക താൽപ്പര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്.

നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാക്കിസ്ഥാൻ റെയിൽവേ, പുതിയ എൻജിനുകൾ വാങ്ങുന്നതിനേക്കാൾ ഉപരിയായി നിലവിലുള്ളവയുടെ അറ്റകുറ്റപ്പണികൾക്കും നവീകരണത്തിനുമാണ് മുൻഗണന നൽകുന്നത്. നൂറോളം ഡീസൽ-ഇലക്ട്രിക് ലോക്കോമോട്ടീവുകൾ നവീകരിക്കുന്നതിനായി ഏകദേശം 16 ബില്യൺ രൂപ പാക്കിസ്ഥാൻ വകയിരുത്തിയിട്ടുണ്ട്.

പാക്കിസ്ഥാനിലെ ചൈനീസ് സ്വാധീനം കുറയ്ക്കുന്നതിനും അമേരിക്കൻ കമ്പനികൾക്ക് കൂടുതൽ വിപണി ലഭ്യമാക്കുന്നതിനുമുള്ള നീക്കമായാണ് ഈ സഹകരണത്തെ നിരീക്ഷകർ വിലയിരുത്തുന്നത്. 2025 ഒക്ടോബറിൽ വാഷിംഗ്ടണിൽ നടന്ന ഐ.എം.എഫ് യോഗങ്ങൾക്കിടയിലാണ് പാക്കിസ്ഥാൻ ധനമന്ത്രിയും യുഎസ് ഉദ്യോഗസ്ഥരും തമ്മിൽ ഇതുസംബന്ധിച്ച പ്രാഥമിക ചർച്ചകൾ നടത്തിയത്. പിന്നാലെയാണ് നിർണായക നീക്കം.

The US administration has announced that it will cooperate in reviving Pakistan’s railway sector

More Stories from this section

family-dental
witywide