യുഎസ് പൗരന്മാരെ ലക്ഷ്യംവെച്ച ലഖ്‌നൗവിലെ നിയമവിരുദ്ധ കോൾ സെൻ്ററിന് പൂട്ടിട്ട് സിബിഐ, മുഖ്യപ്രതി പിടിയിൽ; നന്ദി പറഞ്ഞ് യുഎസ് എംബസി

ലഖ്‌നൗ: യുഎസ് പൗരന്മാരെ ലക്ഷ്യമിട്ടുള്ള അനധികൃത ലഖ്‌നൗ കോൾ സെൻ്ററിനെതിരെ നടപടിയെടുത്ത് സിബിഐയ്ക്ക് നന്ദി പറഞ്ഞ് യുഎസ് എംബസി. ചതിക്കുഴികൾ നിറഞ്ഞിരിക്കുന്ന ഇത്തരം അന്താരാഷ്ട്ര നെറ്റ്‌വർക്കുകൾ തകർക്കുന്നതിനും ഭാവിയിലെ തട്ടിപ്പുകൾ തടയുന്നതിനും ഇന്ത്യൻ, അമേരിക്കൻ ഏജൻസികൾ ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് ബുധനാഴ്ച ഇന്ത്യയിലെ യുഎസ് എംബസി എടുത്തുകാട്ടി.

“ഇന്ത്യയുടെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ യുഎസ് പൗരന്മാരെ ലക്ഷ്യമിട്ടുള്ള ഒരു നിയമവിരുദ്ധ കോൾ സെന്റർ തകർക്കുകയും അന്തർദേശീയ സൈബർ കുറ്റകൃത്യ ശൃംഖലയിലെ ഒരു പ്രധാന കണ്ണിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഏകോപിത ഇന്റലിജൻസ്, നിർണായക നടപടികൾ എന്നിവയിലൂടെ, ഭാവിയിലെ തട്ടിപ്പുകൾ തടയുന്നതിനും നമ്മുടെ പൗരന്മാരെ സുരക്ഷിതമായി നിലനിർത്തുന്നതിനുമായി അന്താരാഷ്ട്ര നെറ്റ്‌വർക്കുകൾ തകർക്കാൻ ഞങ്ങളുടെ ഏജൻസികൾ ഒരുമിച്ച് പ്രവർത്തിക്കുന്നു. ഇന്ത്യയുടെ തുടർച്ചയായ പിന്തുണയ്ക്ക് നന്ദി.”- എക്‌സിലെ ഒരു പോസ്റ്റിൽ, യുഎസ് എംബസി കുറിച്ചു.

അധികൃതരുടെ കണ്ണിൽപ്പെടാത ഒരു വർഷത്തിലേറെയായി പ്രവർത്തിച്ചപ വന്നിരുന്ന വിസി ഇൻഫോമെട്രിക്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനാണ് പൂട്ടുവീണത്. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് വികാസ് കുമാർ നിമർ എന്നയാളെ കഴിഞ്ഞ ആഴ്ച ലഖ്‌നൗവിൽ നിന്ന് സിബിഐ അറസ്റ്റുചെയ്യുകയും ചെയ്തു. പ്രതി ലഖ്‌നൗവിലെ വസതിയിൽ ഉണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന്, കഴിഞ്ഞ ആഴ്ച ഏജൻസി നടത്തിയ റെയ്ഡിൽ നിമർ നിയമവിരുദ്ധ കോൾ സെന്റർ നടത്തുന്നതായും യുഎസിലെ പൌരന്മാരെ കബളിപ്പിക്കുന്നതായും കണ്ടെത്തി.

സൈബർ കുറ്റകൃത്യങ്ങൾക്ക് പ്രതികൾ ഉപയോഗിച്ചിരുന്ന ഡിജിറ്റൽ തെളിവുകൾ അടങ്ങിയ 52 ലാപ്‌ടോപ്പുകൾ സ്ഥലത്ത് നടത്തിയ പരിശോധനയിൽ കണ്ടെടുത്തിരുന്നു.

The US Embassy thanked the CBI for dismantling cybercrime networks operating in Lucknow targeting US citizens.

More Stories from this section

family-dental
witywide