പൾസർ സുനിയടക്കം നടിയെ ആക്രമിച്ച ആറു പ്രതികളുടെ ശിക്ഷ എന്ത് ? സെഷൻസ് കോടതി വിധി ഇന്ന്; ദിലീപ് കുറ്റവിമുക്തനായത് എങ്ങനെയെന്നും ഇന്നറിയാം

കൊച്ചി : നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിൽ കുറ്റക്കാരെന്നു കണ്ടെത്തിയ പ്രതികൾക്കുള്ള ശിക്ഷാ വിധി ഇന്ന്. ആദ്യ 6 പ്രതികളായ എൻ.എസ്.സുനിൽ (പൾസർ സുനി), മാർട്ടിൻ ആന്റണി, ബി.മണികണ്ഠൻ, വി.പി.വിജീഷ്, എച്ച്.സലിം, പ്രദീപ് എന്നിവർക്കാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് ശിക്ഷ വിധിക്കുന്നത്. പ്രതികളെ ജയിലിൽനിന്നു രാവിലെ 11നു മുൻപു കോടതിയിലെത്തിക്കുകയും ഇവർക്കു ശിക്ഷയെക്കുറിച്ചു പറയാനുള്ളതു കോടതി കേൾക്കുകയും ചെയ്യുന്നതാണ് ആദ്യ നടപടി ക്രമം. തുടർന്ന് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് ശിക്ഷ വിധിക്കും.

ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം (ഐപിസി) 20 വർഷം വരെ കഠിന തടവോ, ജീവപര്യന്തം തടവോ ലഭിക്കാവുന്ന കൂട്ടബലാത്സംഗക്കുറ്റം അടക്കം കടുത്ത ശിക്ഷ ലഭിക്കാവുന്ന 10 കുറ്റങ്ങളാണ് 6 പ്രതികൾക്കുമെതിരെ കണ്ടെത്തിയത്.

കുറ്റം ചെയ്തിട്ടില്ലെന്നു കോടതിക്കു ബോധ്യപ്പെടുമ്പോഴോ തെളിവുകൾ കണ്ടെത്തി കുറ്റം സ്ഥാപിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെടുമ്പോഴോ ആണ് ഒരു പ്രതിയെ കുറ്റവിമുക്തനാകുന്നത്. ദിലീപിൻ്റെ കാര്യത്തിൽ ഇത്തരത്തിൽ എന്താണ് സംഭവിച്ചതെന്നും ഇന്നത്തെ വിധിന്യായത്തിൽ നിന്നും വ്യക്തമാകും.

The verdict of the six accused in the actress attack, including Pulsar Suni, will be announced today.

More Stories from this section

family-dental
witywide