
പാലക്കാട്: വടക്കഞ്ചേരി മംഗലം ഗാന്ധി സ്മാരക സ്‌കൂളിന്റെ മതിൽ റോഡിലേക്ക് മതില്‍ തകർന്നുവീണു. അവധി ദിവസമായതിനാൽ വൻ അപകടം ഒഴിവായി. ഈ സമയത്ത് മറ്റു വാഹനങ്ങള്‍ ഈ വഴി പോവാത്തതിനാല്‍ മറ്റ് അപകടങ്ങളും ഉണ്ടായില്ല.
ചുറ്റുമതില്‍ പുറത്തോട്ട് ചരിഞ്ഞ നിലയിലാണ് വീണത്. തകര്‍ന്നുപോയ മതിലിന്റെ മറ്റൊരു ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിനോട് ചേര്‍ന്നുള്ള ഭിത്തിയുടെ ഭാഗം അടര്‍ന്നു നില്‍ക്കുന്ന നിലയിലാണ് സ്ഥിതി ചെയ്യുന്നത്. ഈ മതില്‍ക്കെട്ട് എപ്പോള്‍ വേണമെങ്കിലും തകര്‍ന്നു വീണേക്കാം എന്ന സ്ഥിതിയിലാണ് ഉള്ളത്