വടക്കേ അമേരിക്കയിൽ ഹോളി ചൈൽഡ് ഹുഡ് മിനിസ്‌റ്ററിയുടെ ‘മൈ സെയിന്റ്, മൈ ഹീറോ’ വീഡിയോ മത്സര വിജയികളെ പ്രഖ്യാപിച്ചു

വടക്കേ അമേരിക്കയിലെ ക്നാനായ കാത്തലിക് റീജനിലെ ഹോളി ചൈൽഡ് ഹുഡ് മിനിസ്‌റ്ററിയുടെ ‘മൈ സെയിന്റ്, മൈ ഹീറോ’ വീഡിയോ മത്സര വിജയികളെ പ്രഖ്യാപിച്ചു. കാത്തലിക് റീജനിലെ ഹോളി ചൈൽഡ് ഹുഡ് മിനിസ്‌റ്ററി (തിരുബാല സഖ്യം) യുടെ ആഭിമുഖ്യത്തിലായിരുന്നു ‘മൈ സെയിന്റ്, മൈ ഹീറോ’ വിഡിയോ മത്സരം സംഘടിപ്പിച്ചത്.

സയൻ മനു ചാക്കോ അരയന്താനത്ത് (ന്യൂയോർക്ക് റോക്ലാൻഡ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവക) ഒന്നാം സ്‌ഥാനവും അന്നാ മരിയാ മെൽബിൻ വെള്ളരിമറ്റത്തിൽ (ഫ്ലോറിഡ റ്റാംപാ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ ഇടവക) രണ്ടാം സ്‌ഥാനവും മിലാ മാത്യു പാണപറമ്പിൽ (ന്യൂയോർക്ക് റോക്ലാൻഡ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവക) മൂന്നാം സ്‌ഥാനവും നേടി.

ജനപ്രീയ വിഡിയോയ്ക്കുള്ള സമ്മാനം ഡെൻസിൽ എബ്രഹാം പുളിയലക്കുന്നേൽ (ന്യൂയോർക്ക് റോക്ലാൻഡ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവക), നഥാനിയേൽ ജിബിൻ കാരുളിൽ (ഡാലസ് ക്രൈസ്‌റ്റ് ദി കിങ് ക്നാനായ കത്തോലിക്കാ ഇടവക) എന്നിവർ നേടി.

The winners of the ‘My Saint, My Hero’ video contest of the Holy Childhood Ministry of the knayaya Catholic Region of North America have been announced.

More Stories from this section

family-dental
witywide