ലോകത്ത് ഒരു ബില്യണിലധികം ആളുകൾ മാനസികാരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നുവെന്നും ആത്മഹത്യ മരണ നിരക്ക് വർദ്ധിക്കുന്നുവെന്നും ലോകാരോഗ്യ സംഘടന

ന്യൂഡൽഹി: ലോകാരോഗ്യ സംഘടന (WHO) ചൊവ്വാഴ്ച പുറത്തിറക്കിയ പുതിയ ഡാറ്റ പ്രകാരം, ലോകത്ത് ഒരു ബില്യണിലധികം ആളുകൾ ഉത്കണ്ഠ, വിഷാദം പോലെയുള്ള മാനസികാരോഗ്യ പ്രശ്നങ്ങളുമായാണ് ജീവിക്കുന്നതെന്ന് കണ്ടെത്തൽ. വേൾഡ് മെന്റൽ ഹെൽത്ത് ടുഡേ, മെന്റൽ ഹെൽത്ത് അറ്റ്ലസ് 2024 എന്നീ രണ്ട് പ്രസിദ്ധീകരണങ്ങളിലാണ് പുതിയ കണ്ടെത്തലുകളെ കുറിച്ച് പറയുന്നത്. ലോകത്തിലെ ഓരോ മണിക്കൂറിലെയും നൂറ് മരണങ്ങളിലൊന്ന് മാനസിക ബുദ്ധിമുട്ടുകൾ കാരണമുള്ള ആത്മഹത്യ മൂലമാണെന്നാണ് ലോകാരോഗ്യ സംഘടന പുറത്തുവിട്ട ഏറ്റവും പുതിയ കണക്കിൽ പറയുന്നത്. ഒരുമണിക്കൂറിൽ നടക്കുന്ന 20 ആത്മഹത്യ ശ്രമങ്ങളിലൊന്ന് മരണത്തിൽ കലാശിക്കുന്നുവെന്നും ലോകാരോഗ്യ സംഘടനയുടെ പുതിയ പഠനത്തിൽ പറയുന്നു.

മാനസിക വൈകല്യം, ഉത്കണ്ഠ, വിഷാദരോഗം എന്നിവയാണ് ആത്മഹത്യയിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങളെന്നാണ് പഠനത്തിൽ പറയുന്നത്. മാനസികാരോഗ്യ അവസ്ഥകളുടെ വ്യാപനം ലിംഗഭേദം അനുസരിച്ച് വ്യത്യാസപ്പെടാമെങ്കിലും, സ്ത്രീകളെയാണ് കൂടുതലായി ബാധിക്കുന്നത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 2021 ൽ മാത്രം 7,27,000 ആത്മഹത്യകളാണ് ലോകത്തിൽ നടക്കുന്നത്. പുതിയ പഠനത്തിൽ ലോകാരോഗ്യ സംഘടനആത്മഹത്യ പ്രവണത ഏറ്റവുമധികം കാണുന്നത് യുവാക്കളിലാണ് പറയുന്നു. ഇരുപതിനും 29 വയസ്സിനും ഇടയിലുള്ളവരിലാണ് ആത്മഹത്യ പ്രവണത കൂടുതൽ എന്നാണ്. വിവിധ രാജ്യങ്ങളിലെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളാണ് യുവാക്കളിലെ ആത്മഹത്യ സാധ്യത വർധിപ്പിക്കുന്നതെന്നും പഠനത്തിൽ പറയുന്നു.

ആഗോള ജനസംഖ്യയേക്കാൾ വേഗത്തിൽ 2011 നും 2021 നും ഇടയിൽ, മാനസിക വൈകല്യങ്ങളുള്ള ആളുകളുടെ എണ്ണം വർധിച്ചു. തുടർന്ന് മാനസിക വൈകല്യങ്ങളുടെ ആഗോള പ്രായപരിധി വ്യാപനം 13.6 ശതമാനത്തിലെത്തി. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ യുവാക്കൾക്കിടയിൽ 1.8 -ശതമാനം ആത്മഹത്യ പ്രവണത വർധിച്ചെന്നും പഠനത്തിൽ പറയുന്നു. തൊഴിൽരഹിതരെ അപേക്ഷിച്ച് തൊഴിലുള്ളവർക്കിടയിലാണ് ആത്മഹത്യ കൂടുതലായി സംഭവിക്കുന്നതെന്നും ഇതിൽ തന്നെ ദിവസവേതനക്കാർക്കിടയിലും സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരിലുമാണ് കൂടുതൽ ആത്മഹത്യകൾ സംഭവിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

More Stories from this section

family-dental
witywide