ഡാളസ്സിൽ യുവജനസാഗരം തീർത്ത “ദി ചോസൺ” കൂട്ടായ്മ സംഘടിപ്പിച്ചു

ഡാളസ്സ്: ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിൽ യുവജന സംഗമം ” ദി ചോസൺ ” പരിപാടി യുവജന പങ്കാളിത്തത്തോടെ വിജയകരമായി സംഘടിപ്പിച്ചു. ഡാളസ്സ് ക്രിസ്തുരാജൻ ഇടവകയിൽ നിന്നും മറ്റ് അയൽ ഇടവകകളിൽ നിന്നുമായി 240 കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു.

നവംബർ എട്ടിന് (ശനി) രാവിലെ 9.30 മുതൽ വൈകുന്നേരം നാല് വരെ നടത്തപ്പെട്ട കൂട്ടായ്മയിൽ അറിയപ്പെടുന്ന കാത്തലിക് മോട്ടിവേഷൻ സ്പീക്കറും ഗായകനുമായ പോൾ ജെ കിം സംഗത്തിൽ യുവജനങ്ങൾക്ക് പരിശീലനം നൽകി. രാവിലെ വി.കുർബാനയോടെ ആരംഭിച്ച് സംഗമം രാവിലെ 10.30 ന് വികാരി ഫാ. ബിൻസ് ചേത്തലിൽ ഉദ്ഘാടനം ചെയ്തു. വിവിധ വിഷയങ്ങളെക്കുറിച്ച് ക്ളാസ്സും ചർച്ചകളും പുതുമയാർന്ന മത്സരങ്ങളും നടത്തപ്പെട്ടു.

സ്റ്റാൻലി തൈപറമ്പിൽ, ജോണത്തൻ പെരുമാണത്തേട്ട്, റ്റെസ്ന വട്ടക്കുന്നേൽ, ആൽബർട്ട് പുഴക്കരോട്ട്, ജയിംസ് കൊല്ലമാരുപറമ്പിൽ, ജയിംസ് കരിങ്ങനാട്ട്, നീക്കോളാസ് തയിപറമ്പിൽ, കെവിൻ പല്ലാട്ടുമഠo, റ്റോം, ബിന്ദു ചേന്നങ്ങാട്ട്, അഖിൽ പാക്കാട്ടിൽ, ജേക്കബ് പഴേടത്ത്, എയ്ഞ്ചൽ പാലൂത്തറ എന്നിവർ യുവജന കൂട്ടായ്മയ്ക്ക് നേതൃത്വം നൽകി.

The youth gathering “The Chosen” program was successfully organized with the participation of the youth under the leadership of the Youth Ministry of Christ the King Knanaya Catholic Parish.

More Stories from this section

family-dental
witywide