
തിരുവനന്തപുരം: സംസ്ഥാനസർക്കാർ ഐ ടി പാർക്കിൽ കൊണ്ടുവരാൻ പദ്ധതിയിട്ട മദ്യശാലയ്ക്ക് അപേക്ഷകരാരുമില്ല. എക്സൈസ് ചട്ടം നിലവിൽ വന്നിട്ട് മൂന്ന് മാസമായെങ്കിലും ഒരു അപേക്ഷ പോലും ഇതുവരെ സർക്കാരിന് ലഭിച്ചിട്ടില്ല. അപേക്ഷകരില്ലാത്തതിനാൽ ചട്ടത്തിലെ നിബന്ധനകൾ ഇളവ് ചെയ്യണമെന്ന് ഐ ടി വകുപ്പ് സർക്കാരിനോട് ആവശ്യപ്പെട്ടു.
ഐടി വകുപ്പ് ഒരു ഐടി പാർക്കിൽ ഒരു ലൈസൻസെന്ന നിബന്ധനയിൽ മാറ്റംവേണമെന്നാണ് ആവശ്യപ്പെട്ടത്. കൂടാതെ, നിലവിൽ ഡെവലപ്പർക്ക് മാത്രമാണ് ലൈസൻസ് നൽകാൻ ചട്ടം ഭേദഗതി ചെയ്തിരിക്കുന്നത്. അപേക്ഷകരായി കോ- ഡെവലപ്പർമാർക്കും ലൈസൻസ് വേണമെന്ന് ഐടി വകുപ്പ് നിലപാടെടുത്തിരിക്കുകയാണ്. നേരിട്ട് ലൈസൻസെടുക്കാൻ പാർക്ക് സിഇഒമാർക്ക് താൽപര്യമില്ലാത്തതും പദ്ധതിക്ക് തിരിച്ചടിയായി.