”ശബരിമലയില്‍ ഇനിയും പലതും കലങ്ങി തെളിയാന്‍ ഉണ്ട്, പ്രസിഡന്റ് വിചാരിച്ചാല്‍ സ്വര്‍ണം കവരാനാകില്ല” എ. പത്മകുമാര്‍

പത്തനംതിട്ട : ശബരിമല സ്വര്‍ണമോഷണം വിവാദം കൊഴുക്കുന്നതിനിടെ പ്രതികരണവുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍. പ്രസിഡന്റ് വിചാരിച്ചാല്‍ സ്വര്‍ണം കവരാനാകില്ലെന്നും എല്ലാം തെളിയട്ടെ എന്നും മാധ്യമങ്ങളോട് അദ്ദേഹം പ്രതികരിച്ചത്. സത്യസന്ധമായ അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

ഒന്നര കിലോ സ്വര്‍ണം അമ്പതു പവനായി കുറഞ്ഞുവെങ്കില്‍ അതിനു മറുപടി പറയേണ്ടത് തിരുവാഭരണ കമ്മീഷണറാണെന്നും ശബരിമലയില്‍ ഇനിയും പലതും കലങ്ങി തെളിയാന്‍ ഉണ്ടെന്നും പത്മകുമാര്‍ പറഞ്ഞു. അന്വേഷണം നടക്കട്ടെ എന്ന് ആവര്‍ത്തിച്ച പത്മകുമാര്‍ വിജയ് മല്യ ചുമതലപ്പെടുത്തിയ തൊഴിലാളികളിലും സംശയം പ്രകടിപ്പിച്ചു.

അതിനിടെ, കുറ്റക്കാരെ എത്രയും വേഗം കണ്ടെത്തണമെന്ന് എന്‍എസ്എസും ആവശ്യമുന്നയിച്ചു. സ്വര്‍ണം തിരിച്ചുപിടിക്കണമെന്നും ശക്തമായ അന്വേഷണം നടക്കട്ടെയെന്നും എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പ്രതികരിച്ചു.

More Stories from this section

family-dental
witywide