രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കേണ്ട സാഹചര്യമില്ല, രാഹുലിനെതിരെ പാര്‍ട്ടിക്ക് ഒരു പരാതിയും കിട്ടിയില്ല- ദീപ ദാസ് മുന്‍ഷി

തിരുവനന്തപുരം: ലൈംഗിക ആരോപണങ്ങളില്‍ കുടുങ്ങി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവെച്ച രാഹുലിനെ സംരക്ഷിക്കുന്ന നിലപാടില്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി നേതാവ് ദീപ ദാസ് മുന്‍ഷി. രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് അവര്‍ പ്രതികരിച്ചു.

രാഹുലിനെതിരെ പാര്‍ട്ടിക്ക് ഒരു പരാതിയും കിട്ടിയില്ലെന്നും അവര്‍ പറഞ്ഞു. ട്രാന്‍സ്‌ജെന്‍ഡറിന്റേതല്ല ഒരാളുടെയും പരാതി തനിക്ക് കിട്ടിയിട്ടില്ലെന്നായിരുന്നു അവര്‍ എടുത്തു പറഞ്ഞത്.

യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാഹുല്‍ രാജിവെച്ചത് നിയമപരമായ പ്രതിസന്ധിയല്ലെന്നും മറിച്ച് ധാര്‍മിക പ്രശ്നമാണ് അവര്‍ വ്യക്തമാക്കി. എന്തിനാണ് രാജിവെച്ചതെന്ന് രാഹുല്‍ തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഇടതുപക്ഷത്തിന്റെ നേതാക്കള്‍ക്കെതിരെയും ഇത്തരം പരാതികളുണ്ടായിട്ടുണ്ടെന്നും അതിനാല്‍ രാഹുലിനോട് എം.എല്‍.എ സ്ഥാനം രാജിവെക്കാന്‍ പറയാന്‍ അവര്‍ക്ക് ധാര്‍മ്മികത ഇല്ലെന്നും ദീപ ദാസ് പറഞ്ഞു. രാഹുല്‍ വിഷയം അടഞ്ഞ അധ്യായമാണെന്നും പാര്‍ട്ടി അന്വേഷണം ഇപ്പോഴില്ലെന്നും അവര്‍ വ്യക്തമാക്കി.

More Stories from this section

family-dental
witywide