
വാഷിംഗ്ടൺ: ഭാവിയിൽ ദാരിദ്ര്യം ഉണ്ടാകില്ലെന്നും അതിനാൽത്തന്നെ പണം സമ്പാദിച്ചുവയ്ക്കേണ്ട ആവശ്യമില്ലെന്നും ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരൻ ഇലോൺ മസ്‌ക് അവകാശപ്പെടുന്നു.
കുട്ടികൾക്കായുള്ള നിക്ഷേപ അക്കൗണ്ടുകൾ ഉൾപ്പെടുന്ന പുതിയ നിർദ്ദേശമായ ട്രംപ് അക്കൗണ്ട്‌സിനെ പിന്തുണയ്ക്കുന്ന കോടീശ്വരൻ റേ ഡാലിയോയോട് പ്രതികരിക്കവെയാണ് എലോൺ മസ്‌ക് ഇത്തരത്തിലൊരു അഭിപ്രായം മുന്നോട്ടുവെച്ചത്. ഡാലിയുടെ വാക്കുകളെ അഭിനന്ദിച്ചെങ്കിലും, അത്തരമൊരു നടപടിയുടെ ആവശ്യമില്ലെന്നാണ് ട്രംപ് അവകാശപ്പെട്ടത്. ദാരിദ്ര്യം നിർമാർജനം ചെയ്യപ്പെടുമെന്നും എല്ലാവർക്കും “ ഉയർന്ന വരുമാനം” ലഭിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ട്രംപ് ഭരണകൂടം ട്രംപ് അക്കൗണ്ടുകൾ ആരംഭിച്ചതിനെ ഞാൻ വ്യക്തിപരമായി അഭിനന്ദിക്കുന്നുവെന്നും ഡെല്‍ ഫൗണ്ടേഷന്‍ സംഭാവനയുടെ ഭാഗമായതിനെയും അദ്ദേഹം എടുത്തു പറഞ്ഞു. ഇതിനോട് പ്രതികരിക്കവെയാണ് മസ്‌ക് “ഇത് തീർച്ചയായും ഡെല്ലുകളുടെത് ഒരു നല്ല നടപടിയാണ്, പക്ഷേ ഭാവിയിൽ ദാരിദ്ര്യം ഉണ്ടാകില്ല, അതിനാൽ പണം ലാഭിക്കേണ്ട ആവശ്യമില്ല, സാർവത്രിക ഉയർന്ന വരുമാനം ഉണ്ടാകും” എന്ന് മസ്ക് പറഞ്ഞത്.
It is certainly a nice gesture of the Dells, but there will be no poverty in the future and so no need to save money.
— Elon Musk (@elonmusk) December 17, 2025
There will be universal high income.
എന്താണ് ട്രംപ് അക്കൗണ്ട്സ്
അമേരിക്കയില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് വേണ്ടി ട്രംപ് കൊണ്ട് വന്ന പുതിയ സേവിങ്സ് പദ്ധതിയാണ് ട്രംപ് അക്കൗണ്ട്സ്. 530A അക്കൗണ്ട്സ്, ഇന്‍വെസ്റ്റ് അമേരിക്ക അക്കൗണ്ട്സ് തുടങ്ങിയ പേരിലെല്ലാം അറിയപ്പെടുന്ന പദ്ധതിയുടെ ഫോം ട്രംപ് സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. 2025 ജനുവരി 1-നും 2028 ഡിസംബര്‍ 31-നുമിടയില്‍ ജനിച്ച കുട്ടികള്‍ക്കാണ് ആനുകൂല്യം ലഭിക്കുന്നത്. ആദ്യം ട്രംപ് സര്‍ക്കാര്‍ 1000 ഡോളര്‍ നിക്ഷേപിക്കും. പിന്നീട് മാതാപിതാക്കള്‍, മുത്തശ്ശി-മുത്തശ്ശന്‍മാര്‍, കുടുംബം, സുഹൃത്തുക്കള്‍ എന്നിവര്‍ക്ക് പ്രതിവര്‍ഷം 5000 ഡോളര്‍ വരെ നിക്ഷേപിക്കാം. സ്വകാര്യ കമ്പനികള്‍ക്കും സംഭാവനകള്‍ നല്‍കാം. നിലവില്‍ ദരിദ്രരായ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വേണ്ടി 250 ഡോളര്‍ ഡെല്‍ ഫൗണ്ടേഷന്‍ സംഭാവന ചെയ്യുന്നുണ്ട്.
മസ്കിൻ്റെ പ്രസ്താവന എക്‌സിൽ വലിയൊരു ചർച്ചയ്ക്കുതന്നെയാണ് തുടക്കമിട്ടത്. മസ്ക് ഉദ്ദേശിച്ചതെന്താണെന്ന് വ്യക്തമാക്കണമെന്നായിരുന്നു ചിലരുടെ ആവശ്യം. “ദാരിദ്ര്യ നിർമാർജനം കാതലായ ഒരു പ്രശ്നമാണെന്നും അത് പൂർണമായും നടക്കുമോ എന്ന സംശയവും ചിലർ ഉന്നയിച്ചു. ദാരിദ്ര്യം പോയാലും മനുഷ്യർ നിലനിൽക്കുന്നിടത്തോളം കാലം, ദാരിദ്ര്യ മാനസികാവസ്ഥ നിലനിൽക്കുമെന്ന് മറ്റൊരാൾ പ്രതികരിച്ചു. എന്തുകൊണ്ടാണ് നിങ്ങൾ 600 ബില്യൺ ഡോളർ സമ്പാദിച്ചതെന്ന ചോദ്യവും മസ്കിനുനേരെ ഉയരുന്നുണ്ട്.
There is no need to save money anymore, there will be no poverty in the future,” says Elon Musk,















