നടൻ സൗബിൻ ഷാഹിറിന് വിദേശയാത്ര അനുമതി നിഷേധിച്ച മജിസ്ട്രേറ്റ് കോടതി ഉത്തരവിന് സ്റ്റേ ഇല്ല, ഹർജി ഹൈക്കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും

നടൻ സൗബിൻ ഷാഹിറിന് വിദേശയാത്രക്ക് അനുമതി നിഷേധിച്ച എറണാകുളം മജിസ്ട്രേറ്റ് കോടതി ഉത്തരവിന് സ്റ്റേ ഇല്ല. മജിസ്ട്രേറ്റ് കോടതി നൽകിയ ഉത്തരവിൽ ഹൈക്കോടതി ഇടപെടാത്തതിനെ തുടർന്നാണിത്. തിങ്കളാഴ്ച ഹൈക്കോടതി ഹർജി വീണ്ടും പരിഗണിക്കും. സൗബിന് മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിലാണ് ഇത്തരത്തിൽ തിരിച്ചടി ലഭിച്ചിരിക്കുന്നത്. സൗബിൻ അടക്കമുള്ള നിർമാതാക്കളുടെ ഹർജിയിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി.

അവാർഡ് ഷോയിൽ പങ്കെടുക്കാനാണ് സൗബിൻ അടക്കമുള്ളവർ കോടതിയുടെ അനുമതി തേടിയത്. ഈ മാസം ആറാം തീയതി മുതൽ എട്ടാം തീയതി വരെ ദുബായിലാണ് സൗബിൻ പങ്കെടുക്കുന്ന അവാർഡ് ഷോ നടക്കുന്നത്. സൗബിൻ ദുബായിലെത്തിയാൽ കേസിലെ സാക്ഷികളെ സ്വാധീനിക്കും എന്ന പരാതിക്കാരന്റെ വാദത്തെ തുർന്ന് നേരത്തെ സൗബിൻ്റെ വിദേശയാത്രാനുമതി ഹർജി എറണാകുളം മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു.

More Stories from this section

family-dental
witywide