
തിരുവനന്തപുരം: കേരള ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 25 കോടി രൂപ ലഭിച്ചത് TH577825 എന്ന ടിക്കറ്റിന്. പാലക്കാട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നതെന്നാണ് വിവരം. ഓണം ബമ്പറിൽ രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകൾക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകൾക്കും നൽകും.
ഇത്തവണ തിരുവോണം ബമ്പറിൻ്റെ 75 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിച്ചത്. പാലക്കാടായിരുന്നു ഏറ്റവും കൂടുതൽ വില്പന. 14,07,100 ടിക്കറ്റുകൾ അവിടെ വിറ്റു. 9,37,400 ടിക്കറ്റുകൾ വിറ്റ തൃശ്ശൂർ ജില്ലയാണ് രണ്ടാമത്. പൂജാ ബമ്പർ ടിക്കറ്റിൻ്റെ പ്രകാശനവും ഓണം ബമ്പർ നറുക്കെടുപ്പിനൊപ്പം നടന്നു. ഒന്നാം സമ്മാനം 12 കോടി രൂപയാണ്. 300 രൂപ വിലയുള്ള പൂജാ ബമ്പർ ഭാഗ്യക്കുറിക്ക് അഞ്ച് പരമ്പരകളാണുള്ളത്.