”കേരളത്തിലെ ജനങ്ങൾ യു ഡി എഫിന് പരിപൂർണ്ണമായ പിന്തുണ രേഖപ്പെടുത്തി, ഇടത് ദുർഭരണത്തിനെതിരായ ശക്തമായ താക്കീതായ തിരഞ്ഞെടുപ്പ്”

തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിൽ മിന്നുന്ന പ്രകടം കാഴ്ചവെച്ച യു ഡി എഫിൻ്റെ വിജയത്തിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

കേരളത്തിലെ ജനങ്ങൾ യു ഡി എഫിന് പരിപൂർണ്ണമായ പിന്തുണ രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പാണിതെന്നും ഇടത് ദുർഭരണത്തിനെതിരായ ശക്തമായ താക്കീതായി വിജയത്തെ വിലയിരുത്തുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

ജനം നൽകിയ വമ്പിച്ച ഉത്തരവാദിത്വം വിനയത്തോടെ ഏറ്റെടുക്കുന്നുവെന്നും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഈ വിജയം ആവർത്തിക്കാനുള്ള കൂട്ടായ പ്രവർത്തനം യു ഡി എഫും കോൺഗ്രസും നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിജയത്തിന്റെ പ്രധാന കാരണം ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാർ സ്വീകരിച്ച സമീപനം തന്നെയാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

2026 ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികളുടെയും മുന്നണികളുടെയും പ്രചാരണ തന്ത്രവും ദിശയും രൂപപ്പെടുത്തുന്ന തിരഞ്ഞെടുപ്പുകൂടിയായിരുന്നു കഴിഞ്ഞുപോയത്. ഇതിനാൽത്തന്നെ രാഷ്ട്രീയകേരളം ഈ ഫലം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. കേരളം യുഎഡിഎഫ് തരംഗത്തിലേക്കാണ് നീങ്ങുന്നതെന്ന വ്യക്തമായ കാഴ്ചയാണ് തിരഞ്ഞെടുപ്പ് ഫലം നൽകുന്നത്.

കോർപ്പറേഷൻ തിരിച്ചുള്ള ട്രെൻഡുകളിൽ, കൊച്ചി, തൃശൂർ, കണ്ണൂർ, കൊല്ലം എന്നിവിടങ്ങളിൽ യുഡിഎഫ് നിലവിൽ മുന്നിലാണ്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പുകളിൽ കണ്ണൂരിൽ മാത്രമായിരുന്നു വിജയം. എൽഡിഎഫും എൻഡിഎയും ഓരോ കോർപ്പറേഷനിൽ വീതം മുന്നിലാണ്. എൽഡിഎഫ് കോഴിക്കോടും എൻഡിഎ തിരുവനന്തപുരത്തും. മുനിസിപ്പാലിറ്റി ട്രെൻഡുകൾ കാണിക്കുന്നത് യുഡിഎഫ് വമ്പൻ ലീഡ് നേടുന്നു എന്നാണ്. ഇതുവരെ 48 മുനിസിപ്പാലിറ്റികളിൽ മുന്നണി മുന്നിലാണ്. എൽഡിഎഫ് 30 ഇടത്തും എൻഡിഎ ഒരു ഇടത്തും ലീഡ് ചെയ്യുന്നു, അഞ്ച് മുനിസിപ്പാലിറ്റികളിൽ ഇഞ്ചോടിച്ച് പോരാട്ടമാണ്. എന്നാൽ, ഗ്രാമപഞ്ചായത്തുകളിലെ സൂചനകള്‍ ഇത്തവണയും എൽഡിഎഫിന് അനുകൂലമാണ്.

This election is a strong warning against Left misrule, says Ramesh Chennithala.

More Stories from this section

family-dental
witywide